പുതിയ അൺലിമിറ്റഡ് പ്ലാനുകളുമായി ജിയോ

Saturday 29 June 2024 12:13 AM IST

കൊച്ചി: ഉപഭോക്താക്കൾക്കയി പരിധിയില്ലാത്ത സേവനങ്ങൾ നൽകുന്ന പുതിയ പ്ലാനുകൾ റിലയൻസ് ജിയോ അവതരിപ്പിച്ചു. ജിയോ സെയ്ഫ്, ജിയോ ട്രാൻസ്ലേറ്റ് എന്നിങ്ങനെ രണ്ട് പുതിയ സേവനങ്ങളും ജിയോ അവതരിപ്പിച്ചു. കോൾ, മെസേജിംഗ്, ഫയൽ ട്രാൻസ്‌ഫർ തുടങ്ങിയ നിരവധി സേവനങ്ങൾ നൽകുന്ന ക്വാണ്ടം സുരക്ഷിത കമ്മ്യൂണിക്കേഷൻ ആപ്പാണ് ജിയോ സെയ്ഫ്. പ്രതിമാസം 199 രൂപയാണ് സേവനനിരക്ക്.

എ.ഐ അധിഷ്ഠിത ബഹുഭാഷാ കമ്യൂണിക്കേഷൻ ആപ്പാണ് ജിയോ ട്രാൻസ്ലേറ്റ്. ഇതുപയോഗിച്ച് വോയ്‌സ് കോളുകളും വോയ്‌സ് മെസേജുകളുമെല്ലാം ട്രാൻസ്ലേറ്റ് ചെയ്യാം. 99 രൂപ പ്രതിമാസ നിരക്കിലാണ് ഇത് ലഭ്യമാകുക. എന്നാൽ ഒരു വർഷത്തേക്ക് ഈ രണ്ട് ആപ്പുകളും ജിയോ ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കും.

Advertisement
Advertisement