ച്യവനപ്രാശവും അഷ്‌ടചൂർണവും ചേർത്ത സ്‌പെഷ്യൽ ഫുഡ്, ഗുരുവായൂർ ഗജവീരന്മാർക്കിനി സുഖചികിത്സാ കാലം

Saturday 29 June 2024 2:15 AM IST

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആനകൾക്കായി നടത്തിവരുന്ന സുഖചികിത്സ ജൂലായ് ഒന്നിന് ആരംഭിക്കും. സുഖചികിത്സയുടെ ഉദ്ഘാടനം പുന്നത്തൂർ ആനത്താവളത്തിൽ വൈകിട്ട് മൂന്നിന് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല വൈസ് ചാൻസലർ ഡോ.കെ.എസ്.അനിൽ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷത വഹിക്കും.

ജൂലായ് 30 വരെയാണ് സുഖചികിത്സ. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും ഒപ്പം ശരീരപുഷ്ടിക്കും ഉപകരിക്കും വിധമുള്ള സമീകൃത ആഹാരമാണ് നൽകുക. 38 ആനകളിൽ 26 ആനകൾക്കാണ് സുഖചികിത്സ. 12 ആനകൾ മദപ്പാടിലാണ്. നീരിൽ നിന്നും അഴിക്കുന്ന മുറയ്ക്ക് അവയ്ക്ക് സുഖചികിത്സ നൽകും. ഡോ.പി.ബി.ഗിരിദാസ്, ഡോ:എം.എൻ.ദേവൻ നമ്പൂതിരി, ഡോ:ടി.എസ്.രാജീവ്, ഡോ.കെ.വിവേക്, ദേവസ്വം വെറ്ററിനറി സർജൻ ഡോ:ചാരുജിത്ത് നാരായണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുഖചികിത്സ.

11 ലക്ഷത്തിന്റെ എസ്റ്റിമേറ്റ്

അരി 3420 കിലോഗ്രാം
ചെറുപയർ 1140 കിലോഗ്രാം
റാഗി 1140 കിലോഗ്രാം
മഞ്ഞൾ പൊടി 114 കിലോഗ്രാം
ഉപ്പ് 114 കെ.ജി
123 കിലോ അഷ്ടചൂർണ്ണം കെ.ജി
ച്യവനപ്രാശം 285 കെ.ജി
ഷാർക്ക ഫറോൾ
അയേൺ ടോണിക്ക്
ധാതുലവണങ്ങൾ
വിരമരുന്ന്.

Advertisement
Advertisement