'എന്നെക്കാൾ ആയിരം മടങ്ങ് മികച്ചത്' ; രോഹിതോ കൊഹ്‌ലിയോ അല്ല,​ കപിൽദേവിന്റെ പ്രിയങ്കരനായ താരം ഇതാണ്

Saturday 29 June 2024 7:39 PM IST

ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് ഇതിഹാസ താരം കപിൽദേവ്. തന്നെക്കാൾ ആയിരം മടങ്ങ് മികച്ച ബൗളറാണ് ബുമ്രയെന്ന് ഇന്ത്യയുടെ മുൻ ആൾ റൗണ്ടർ പറഞ്ഞു. ഇന്ത്യയുടെ യുവനിര ഞങ്ങളെക്കാൾ ഏറെ മുന്നിലാണ്. ഞങ്ങൾക്ക് പരിചയസമ്പത്ത് കൂടുതലാണെങ്കിലും അവരാണ് മികച്ചവർ. കപിൽദേവ് കൂട്ടിചേർത്തു. ട്വന്റി20 ലോകകപ്പിൽ മികച്ച ഫോമിലാണ് ബുമ്ര. 11 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ നേടിയത്.

ഇക്കാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പേസ്ബൗളറായാണ് ബുുമ്രയെ കണക്കാക്കുന്നത് ഇന്ത്യക്കായി 26 ടെസ്റ്റുകളിൽ നിന്ന് 159 വിക്കറ്റുകളാണ് ബുമ്ര നേടിയത്. 89 ഏകദിനങ്ങളിൽ നിന്ന് 149 വിക്കറ്റും 68 ടി20 മത്സരങ്ങളിൽ നിന്ന് 85 വിക്കറ്റും ബുമ്ര നേടിയിട്ടുണ്ട്.

ആദ്യമായി ഏകദിന ലോകകപ്പ് ഇന്ത്യയിലെത്തിച്ച ക്യാപ്ടനാണ് കപിൽദേവ്. ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച ആൾഫറൗൺ്ടാറായാണ് കപിൽദേവിനെ കണക്കാക്കുന്നത്. ടെസ്റ്റിൽ 434 വിക്കറ്റുകൾ നേടി ലോകറെക്കാഡ് നേടിയിരുന്നു. കഴിഞ്ഞ ദിവസം ദേശീയ ഗോൾഫ് സംഘടനയായ പ്രൊഫഷണൽ ഗോൾഫ് ടൂർ ഒഫ് ഇന്ത്യയുടെ പ്രസിഡന്റായി കപിൽദേവിനെതിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കപിൽ തന്റെ ഇഷ്ടവിനോദമായ ഗോൾഫിൽ ഒരു കൈ നോക്കിയിരുന്നു. പി.ജി.ടി.ഐയുടെ വൈസ് പ്രസിഡന്റായിരുന്ന കപിൽ എതിരില്ലാതെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement
Advertisement