സ്റ്റീൽ നിർമ്മാണമേഖലയുടെ ഭാവി, വൈറ്റ് റൂഫ് സാക്ഷ്യപത്രം

Saturday 29 June 2024 7:49 PM IST


നിർമ്മാണമേഖലയുടെ ഭാവി ഇരുമ്പുകൊണ്ടുള്ള ഉത്പന്നങ്ങളിലാണെന്ന് രാജ്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന കാലത്ത്, മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഒട്ടും ഹാനികരമാകാത്ത റൂഫ് ഷീറ്റുകളും പാനലുകളും നിർമ്മിച്ച് ശ്രദ്ധേയമാകുകയാണ് വൈറ്റ് റൂഫ്. ഗുണമേൻമയിലും മികവിലും ഏറെ മുന്നിൽ നിൽക്കുന്ന വൈറ്റ് റൂഫിന്റെ ഫാക്ടറി കൊടുങ്ങല്ലൂർ എസ്.എൻ.പുരത്ത് 2015ലാണ് സ്ഥാപിതമായത്. അലുമിനിയം റൂഫിംഗ് ഷീറ്റുകളും സാൻഡ്വിച്ച് പാനലുകളും, അലൂസിങ്ക് റൂഫിംഗ് ഷീറ്റുകളും സാൻഡ് വിച്ച് പാനലുകളും വിതരണം ചെയ്ത് സംസ്ഥാനത്ത് ശ്രദ്ധേയമാണ് വൈറ്റ് റൂഫ്.


വൈറ്റ് റൂഫിന്റെ സാരഥി ഡെയ്ൻ എം.കോം കഴിഞ്ഞ ശേഷം നിരവധി സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് ഈ സ്ഥാപനം തുടങ്ങുന്നത്. ഇത്തരം നിർമ്മാണവസ്തുക്കൾ ഉണ്ടാക്കുന്ന കമ്പനിയിൽ കുറച്ചുകാലം ജോലി ചെയ്ത് വിശദമായി പഠിച്ചു. കൃത്യമായ അളവിലും അനുപാതത്തിലും രാസവസ്തുക്കൾ ഇരുമ്പിലും മറ്റും ചേർത്താണ് ഷീറ്റുകളും പാനലുകളുമെല്ലാം ഉണ്ടാക്കുന്നത്. പക്ഷേ, ലാഭമുണ്ടാക്കാനായി പല വസ്തുക്കളും ചേർക്കാത്ത കമ്പനികളുമുണ്ട്. അതുകൊണ്ടു തന്നെ കൃത്യമായ ഘടകങ്ങൾ ഇല്ലാതെ വരുമ്പോൾ അത് ആരോഗ്യത്തിന് ഹാനികരമാകാനും സാദ്ധ്യതയുണ്ട്. അതിനാലാണ് ഗുണമേൻമയിലും രാസപദാർത്ഥങ്ങളുടെ അളവിലും ഒട്ടും കുറവു വരുത്താതെ ശാസ്ത്രീയമായും രാസപരിണാമങ്ങൾ മുന്നിൽ കണ്ടും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസൃതമായ തരത്തിൽ ഷീറ്റുകളും പാനലുകളും നിർമ്മിക്കുന്നതെന്ന് ഡെയ്ൻ പറയുന്നു.
മെഷിനുകൾ ഇറ്റലി, ജർമ്മനി, ചൈന എന്നിവിടങ്ങളിൽ നിന്നും കെമിക്കലുകൾ ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്തതാണ്. ഇരുപത്തിയഞ്ച് ടണ്ണിൽ തുടങ്ങിയ ഉത്പാദനം എട്ടുവർഷത്തിനുളളിൽ പത്തിരട്ടിയായി ഉയർന്ന് ഇരുനൂറ്റി അമ്പത് ടണ്ണിൽ എത്തി നിൽക്കുന്നതിന്റെ കാരണവും ഇത്തരം മികവുകൊണ്ടാണ്.


വരാനിരിക്കുന്നത് ഇരുമ്പിന്റെ കാലം


രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളിലൊന്നാണ് ഇരുമ്പ്, ഉരുക്ക് വ്യവസായം . 2019 ജനുവരിയിൽ ഇന്ത്യ ജപ്പാനെ മറികടന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റീൽ ഉൽപ്പാദക രാജ്യം. ഇന്ത്യൻ സ്റ്റീൽ കമ്പനികളിൽ ഭൂരിഭാഗവും 1970കളിലും 1980കളിലും സ്ഥാപിതമായതാണ്. ലോകത്ത് തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ്. ലോകത്താകമാനം ഉൽപ്പാദിപ്പിക്കുന്ന ലോഹങ്ങളിൽ 95% ഇരുമ്പാണ്. ഇതിന്റെ വിലക്കുറവ്, കരുത്ത് എന്നീ ഗുണങ്ങൾ മൂലം വാഹനങ്ങൾ, കപ്പലുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി ഇരുമ്പിനെ മാറ്റുന്നു.


നല്ല രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ, ഇരുമ്പും അതിന്റെ പലതരങ്ങളും തുരുമ്പെടുക്കുന്നതിന് വിധേയമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ കുറവ്. സിങ്കും അലുമിനിയവും മറ്റും പൂശിയാണ് ഇരുമ്പിനെ ഇതിൽ നിന്നും സംരക്ഷിക്കുന്നത്. അങ്ങനെ തുരുമ്പിക്കുന്നതിൽ നിന്ന് പൂർണ്ണസംരക്ഷണം നൽകുന്ന കോട്ടിംഗ് ഉറപ്പുവരുത്തിയാണ് വൈറ്റ് റൂഫിലെ ഷീറ്റുകളുടേയും പാനലുകളുടേയും നിർമ്മാണം.


കോൺക്രീറ്റ് വീടുകൾ ഇരുമ്പുവീടുകളായി മാറുന്ന കാലമാണിത്. ജനലുകളും വാതിലുകളും മാത്രമല്ല ഭിത്തികളും മേൽക്കൂരകളും ഇരുമ്പുകൊണ്ട് നിർമ്മിക്കുന്നു. രണ്ടും മൂന്നും നിലകളുളള വീടുകൾ പണിയുന്നു. ഇന്ത്യയിലെ ഭൂരിഭാഗവും എയർപോർട്ടുകളും ഇരുമ്പുകൊണ്ടാണ് നിർമ്മിച്ചത്. കേരളത്തിലെ മാത്രമല്ല രാജ്യത്തെ വൻകിടമാളുകളും കച്ചവടസ്ഥാപനങ്ങളും ഇരുമ്പിലേക്ക് മാറി.
കഴിഞ്ഞ കാലങ്ങളിൽ രാജ്യം ഇരുമ്പിന്റെ കരുത്ത് തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ, ഇപ്പോൾ സ്ഥിതി മാറി. എപ്പോൾ വേണമെങ്കിലും അഴിച്ച് മാറ്റാവുന്നതും എളുപ്പത്തിൽ നിർമ്മാണം പൂർത്തിയാക്കാവുന്നതും ചെലവ് കുറഞ്ഞതുമായ നിർമ്മാണവുമാണ് ഇത്തരം ഷീറ്റുകൊണ്ടുളള കെട്ടിടങ്ങളുടെ ഗുണം. ഭംഗിയും ഉറപ്പുംഫിനിഷിംഗുമെല്ലാം ഉറപ്പുനൽകുന്നുണ്ട്. നിർമ്മാണമേഖലയിലെ സകല ആവശ്യങ്ങളും നിറവേറ്റാൻ കഴിയുന്നുവെന്നതാണ് മറ്റൊരു സവിശേഷതയെന്ന് ഡെയ്ൻ പറയുന്നു.


വ്യത്യസ്തമായ കൃഷികൾ സ്വന്തം വീട്ടിൽ ചെയ്ത ശേഷമാണ് വൈറ്റ് റൂഫിന്റെ ചുമതലകളിലേക്ക് നന്ദു എന്ന് എല്ലാവരും വിളിക്കുന്ന ഡെയ്ൻ ഓഫീസിലേക്ക് എത്തുന്നത്. വിദേശരാജ്യങ്ങളിലുളള ചെടികളും പഴവർഗങ്ങളും മറ്റും വിളയിച്ചെടുക്കുന്നുണ്ട്. വീട്ടിലേക്കാവശ്യമുളള ഒരു പച്ചക്കറിയും കടകളിൽ നിന്ന് വാങ്ങുന്നുമില്ല. ഒരേസമയം ബിസിനസും കൃഷിയും കൊണ്ടുപോകാൻ കഴിയുന്നതിന്റെ പിന്നിലുളള ഊർജ്ജം അച്ഛനും അമ്മയും നൽകിയതാണ്. അച്ഛൻ ധർമ്മരാജൻ ബിസിനസുകാരനും അമ്മ ഗിരിജ കൃഷിയെ ഏറെ സ്നേഹിക്കുന്ന വീട്ടമ്മയുമാണ്. ഭാര്യ നിമിതയും മക്കൾ ഈവയും ദേവും ഡെയ്നിന്റെ സ്വപ്നങ്ങൾക്കൊപ്പമുണ്ട്.


ഒരുകുടുംബം പോലെ ജീവനക്കാർ


വൈറ്റ് റൂഫിലെ ഓരോ ജീവനക്കാരനും ഒരുകുടുംബത്തിലെ അംഗം പോലെയാണ്. എല്ലാവരും കുടുംബാംഗങ്ങളെപ്പോലെ ഉത്തരവാദിത്തം കാണിക്കുന്നു. ജീവനക്കാരാണ്‌ വൈറ്റ് റൂഫിന്റെ പ്രധാനഘടകം എന്നു തന്നെപറയാം. ഏത് പ്രതികൂല സാഹചര്യങ്ങളിലും അവർ കൂടെ നിൽക്കും.ഓഫീസ് സമയത്തല്ലെങ്കിൽ പോലും അവർ കൃത്യ നിഷ്ഠയോടെ ജോലി നിർവഹിക്കും. നല്ലജീവനക്കാർഏതൊരു സ്ഥാപനത്തിന്റേയുംനട്ടെല്ലാണെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്.

Advertisement
Advertisement