ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം; രോഹിത്തും പന്തും  സൂര്യകുമാര്‍ യാദവും പുറത്ത്  

Saturday 29 June 2024 8:21 PM IST

ബാർബഡോസ്: ട്വന്റി20 ലോകകപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്ക‌യ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം. ക്യാപ്റ്റൻ രോഹിത് ശര്‍മയും ഋഷഭ് പന്തും സൂര്യകുമാര്‍ യാദവുമാണ് പുറത്തായത്. ഒമ്പത് റൺസെടുത്ത് രോഹിത്തിനെ കേശവ് മഹാരാജാണ് പുറത്താക്കിയത്. വിരാടിനൊപ്പം സൂര്യകുമാര്‍ യാദവാണ് ക്രീസിൽ. ടോസ് നേടി ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.സെമി ഫെെനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഫെെനലിലും ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിനും മാറ്റമില്ല.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

ടീം ദക്ഷിണാഫ്രിക്ക ; ക്വിന്‍ണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, തബ്രിസ് ഷംസി.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഐ.സി.സി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കാനൊരുങ്ങുന്നത്. നിരവധി തവണ സെമിഫൈനലിൽ തട്ടിത്തകർന്ന ആഫ്രിക്കക്കാരുടെ സ്വപ്നങ്ങൾക്ക് ഇക്കുറി നിറം പകർന്നത് അഫ്ഗാനിസ്ഥാനെതിരായ സെമിയിലെ വമ്പൻ വിജയത്തോടെയാണ്. ഇന്ത്യയാകട്ടെ രണ്ട് വർഷം മുമ്പ് നടന്ന ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിൽ തങ്ങളെ 10 വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ളണ്ടിന്റെ 10 വിക്കറ്റുകളും ഇക്കുറി സെമിയിൽ പിഴുതെറിഞ്ഞ് 68 റൺസിന്റെ വിജയവുമായി കലാശക്കളിക്ക് ടിക്കറ്റെടുത്തിരിക്കുന്നു.

Advertisement
Advertisement