യു.ജി.സി പ്രതിനിധികളെ ആവശ്യപ്പെട്ടു , ആറ് വി.സിമാരെക്കൂടി നിയമിക്കാൻ ഗവർണർ

Sunday 30 June 2024 12:00 AM IST

തിരുവനന്തപുരം: സർക്കാരിനെ ഞെട്ടിച്ച് ആറ് സർവകലാശാലകളിൽ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് വിജ്ഞാപനം ഇറക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മറ്റ് ആറ് വാഴ്സിറ്റികളിൽ കൂടി വി.സിമാരെ നിയമിക്കാൻ നടപടി തുടങ്ങി.

കേരള, സാങ്കേതികം, ഫിഷറീസ്, എം.ജി, കാർഷികം, മലയാളം വി.സിമാരെ നിയമിക്കാനാണ് വെള്ളിയാഴ്ച രാത്രി ഗവർണർ വിജ്ഞാപനമിറക്കിയത്. സർവകലാശാലകൾ പ്രതിനിധികളെ നൽകാത്തതിനാൽ ഇവിടങ്ങളിൽ ചാൻസലറുടെയും യു. ജിസിയുടെയും പ്രതിനിധികൾ മാത്രമുള്ള സെർച്ച് കമ്മിറ്റികളാണ് രൂപീകരിച്ചത്.

സമാനമായി,​ കണ്ണൂർ, ഓപ്പൺ, സംസ്‌കൃതം, കുസാറ്റ്, ഡിജിറ്റൽ, കാലിക്കറ്റ് വി.സിമാരെയും നിയമിക്കാനുള്ള സെർച്ച് കമ്മിറ്റികളിലേക്ക് യു.ജി.സി പ്രതിനിധികളെ ഗവർണർ ആവശ്യപ്പെട്ടു.

ഡിജിറ്റൽ, കാലിക്കറ്റ് വി.സിമാർ കാലാവധി പൂർത്തിയാക്കുന്ന മുറയ്ക്കായിരിക്കും നിയമനം. കുസാറ്റ് സെർച്ച് കമ്മിറ്റിയിലേക്ക് യു.ജി.സി നൽകിയ കേന്ദ്ര വാഴ്സിറ്റി വി.സി വിരമിച്ചതിനാലാണ് പുതിയ അംഗത്തെ തേടിയത്.

എല്ലായിടത്തും വി.സി നിയമനത്തിന് സെനറ്റ് / സിൻഡിക്കേറ്റ് പ്രതിനിധിയെ ഗവർണർ പലവട്ടം ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല. അതിനാലാണ് ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സ്വന്തം സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നത്.

നിയമനാധികാരിയായ ചാൻസലർക്കാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമെന്നും സർക്കാരിന് ഒരുപങ്കുമില്ലെന്നും ഗവർണർ ചൂണ്ടിക്കാട്ടുന്നു. സെർച്ച് കമ്മിറ്റിയിൽ വാഴ്സിറ്റിയുമായി ബന്ധമുള്ളവർ പാടില്ല. 2018ലെ യു.ജി.സി റഗുലേഷൻ പ്രകാരം സെർച്ച് കമ്മിറ്റിയിൽ യു.ജി.സി പ്രതിനിധി മാത്രമാണ് നിർബന്ധമായി വേണ്ടത്. അംഗങ്ങളുടെ എണ്ണമോ ഘടനയോ പറയുന്നില്ല. സർവകലാശാലാ നിയമപ്രകാരമാണ് വാഴ്സിറ്റി പ്രതിനിധി വേണ്ടത്. തർക്കമുള്ളതിനാൽ യു.ജി.സി നിയമമാവും നിലനിൽക്കുകയെന്നാണ് ഗവർണർ വിലയിരുത്തുന്നത്. വി.സി നിയമനം ചാൻസലറാണ് നടത്തേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുമുണ്ട്.

ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് അടക്കം പ്രഗത്ഭരെ ഉൾപ്പെടുത്തിയാണ് സെർച്ച് കമ്മിറ്റികൾ ഉണ്ടാക്കിയതെന്ന് ഗവർണർ ഹൈക്കോടതിയെ അറിയിക്കും.

മൂന്ന് മാസത്തിനകം നിയമനം

 3 മാസത്തിനകം വി.സിമാരെ നിയമിക്കാനാണ് ഗവർണറുടെ നിർദ്ദേശം. സെപ്തംബറിലാണ് ഗവർണറുടെ കാലാവധി തീരുന്നത്.

സെർച്ച് കമ്മിറ്റി ചേരാനും അംഗങ്ങളുടെ യാത്രയ്ക്കുമടക്കം സൗകര്യങ്ങൾ ഒരുക്കാൻ വി.സിമാർക്ക് ഗവർണർ ഇന്നലെ നിർദ്ദേശം നൽകി.

അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കേണ്ടതും സെർച്ച് കമ്മിറ്റിയുടെ ചെലവുകൾ വഹിക്കേണ്ടതും വാഴ്സിറ്രികളാണ്.

വി.സിയില്ലാത്ത

വാഴ്സിറ്റികൾ

കാർഷികം--------------2022ഒക്ടോബർ

സാങ്കേതികം----------2022ഒക്ടോബർ

കേരള--------------------2022ഒക്ടോബർ

ഫിഷറീസ്----------------2022നവംബർ

മലയാളം-----------------2023ഫെബ്രുവരി

കുസാറ്റ്------------------2023ഏപ്രിൽ

എം.ജി--------------------2023മേയ്

കണ്ണൂർ-------------------2023ഡിസംബർ

ഓപ്പൺ-------------------2024ഫെബ്രുവരി

സംസ്കൃതം----------------2024മാർച്ച്

വെറ്ററിനറി---------------2024മാർച്ച്

(സസ്പെൻഷൻ)

ചു​മ​ത​ല​യെ​ന്ന് ​ഗ​വ​ർ​ണ​ർ, ക​ട​ന്നു​ക​യ​റ്റ​മെ​ന്ന് ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ് ​വി.​സി​മാ​രെ​ ​നി​യ​മി​ക്കാ​ൻ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത് ​ത​ന്റെ​ ​ചു​മ​ത​ല​യാ​ണെ​ന്നും​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ത് ​ത​ട​യാ​നാ​വി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​പ​റ​ഞ്ഞു.​ ​ആ​വ​ർ​ത്തി​ച്ച് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​പ്ര​തി​നി​ധി​ക​ളെ​ ​ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ​താ​ൻ​ ​മു​ന്നോ​ട്ടു​പോ​യ​ത്.​ ​കേ​ര​ള​ ​വാ​ഴ്സി​റ്റി​യോ​ട് ​ആ​റു​വ​ട്ടം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​തി​നി​ധി​ക​ളെ​ ​ന​ൽ​ക​രു​തെ​ന്നാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ​സ​ർ​ക്കാ​രി​ന്റെ​ ​നി​ർ​ദ്ദേ​ശം.​ ​സി​ൻ​ഡി​ക്കേ​റ്റു​ക​ൾ​ക്ക് ​കോ​ട​തി​യി​ൽ​ ​പോ​കാ​നും​ ​ചാ​ൻ​സ​ല​ർ​ക്ക് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കാ​നും​ ​അ​വ​കാ​ശ​മു​ണ്ട്. അ​തേ​സ​മ​യം,​ ​ഗ​വ​ർ​ണ​റു​ടെ​ ​നീ​ക്കം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന് ​മീ​തെ​യു​ള്ള​ ​ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് ​മ​ന്ത്രി​ ​ആ​ർ​ ​ബി​ന്ദു​ ​ആ​രോ​പി​ച്ചു.​ ​അ​തി​ന്റെ​ ​നി​യ​മ​സാ​ധു​ത​ ​സ​ർ​ക്കാ​ർ​ ​പ​രി​ശോ​ധി​ക്കും.​ ​ചാ​ൻ​സ​ല​റു​ടെ​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ത​ട​സ​മാ​ണ്.​ ​മെ​റി​റ്റ് ​നോ​ക്കാ​തെ​യാ​ണ് ​നോ​മി​നേ​ഷ​ൻ.​ ​എ​ബി​വി​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​യ​തു​കൊ​ണ്ട് ​മാ​ത്രം​ ​ചി​ല​രെ​ ​നോ​മി​നേ​റ്റ് ​ചെ​യ്യു​ന്നു.​ ​കാ​വി​വ​ൽ​ക്ക​ര​ണ​ത്തെ​ ​നി​യ​മ​പ​ര​മാ​യി​ ​പ്ര​തി​രോ​ധി​ക്കും.​ ​ചാ​ൻ​സ​ല​ർ​മാ​രി​ലൂ​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ൽ​ ​ഹി​ന്ദു​ത്വ​ ​അ​ജ​ണ്ട​ ​ന​ട​പ്പാ​ക്കാ​നാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ശ്ര​മ​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ഗ​വ​ർ​ണ​ർ​ ​ഡ​ൽ​ഹി​യിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ലേ​ക്ക് ​പോ​യി.​ ​ഉ​ത്ത​രേ​ന്ത്യ​യി​ലെ​ ​വി​വി​ധ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​ശേ​ഷം​ ​ജൂ​ലാ​യ് ​നാ​ലി​ന് ​തി​രി​ച്ചെ​ത്തും.