കേരളം ബി.ജെ.പിക്ക് പാകപ്പെട്ടു: സുരേന്ദ്രൻ

Sunday 30 June 2024 12:00 AM IST

കൊച്ചി: ബി.ജെ.പിയെ സ്വീകരിക്കാൻ കേരളം പാകപ്പെട്ടു കഴിഞ്ഞെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ലോക്‌സഭാ മണ്ഡലം പിടിച്ചെടുക്കാനായതും ജയത്തിനടുത്തെത്തിയതും വോട്ടിംഗ് വിഹിതം 20 ശതമാനമായതും ഇതിന് തെളിവാണ്. കേരളത്തിൽ വിജയം കൈവരിക്കുംവരെ നേതാക്കൾക്കും പ്രവർത്തകർക്കും വിശ്രമമില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 60 നിയമസഭാ മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് 35,000 മുതൽ 75,000 വരെ വോട്ടുകൾ ലഭിച്ചു. പ്രവർത്തകരുടെ കഠിനാദ്ധ്വാനത്തിന്റെ വിജയമാണ് തൃശൂരിലേതെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കേരളത്തിൽ പാർട്ടിക്കുണ്ടായ മുന്നേറ്റമാണ് തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ കാരണമെന്ന് ജോർജ് കുര്യൻ പറഞ്ഞു. വി. മുരളീധരൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി രമേശ്, സി. കൃഷ്ണകുമാർ, അഡ്വ.പി സുധീർ, പദ്മജ വേണുഗോപാൽ, പി.സി ജോർജ് എന്നിവർ പ്രസംഗിച്ചു. കോർ കമ്മിറ്റിയോഗവും ചേർന്നു.

പൂ​ർ​ണ​ ​വി​ജ​യ​മെ​ന്ന് ​സ​മ​ര​സ​മി​തി@
80​ശ​ത​മാ​നം​ ​അ​ദ്ധ്യാ​പ​ക​രും​ ​ക്ല​സ്റ്റ​ർ​ ​ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ആ​റാം​ ​പ്ര​വൃ​ത്തി​ ​ദി​ന​ത്തി​ലെ​ ​ക്ല​സ്റ്റ​ർ​ ​ബ​ഹി​ഷ്ക​രി​ച്ചു​ള്ള​ ​പ്ര​തി​പ​ക്ഷ​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം​ ​പൂ​ർ​ണ​വി​ജ​യ​മെ​ന്ന് ​സ​മ​ര​സ​മി​തി​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.​ 80​ശ​ത​മാ​നം​ ​അ​ദ്ധ്യാ​പ​ക​രും​ ​ക്ല​സ്റ്റ​ർ​ ​ബ​ഹി​ഷ്ക​രി​ച്ചു.​ ​ത​ട്ടി​ക്കൂ​ട്ട് ​ക്ല​സ്റ്റ​റാ​ണ് ​സം​ഘ​ടി​പ്പി​ച്ച​ത്.
ഭ​ര​ണാ​നു​കൂ​ല​ ​സം​ഘ​ട​ന​യി​ലെ​ ​അം​ഗ​ങ്ങ​ൾ​ ​പോ​ലും​ ​ലീ​വെ​ടു​ത്ത് ​ക്ല​സ്റ്റ​ർ​ ​ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ ​പ​റ​ഞ്ഞു.​ ​സൂ​ച​നാ​ ​സ​മ​ര​ത്തി​ന്റെ​ ​ഗൗ​ര​വം​ ​ഉ​ൾ​ക്കൊ​ണ്ട് ​ഏ​ക​പ​ക്ഷീ​യ​മാ​യി​ ​ത​യ്യാ​റാ​ക്കി​യ​ ​ക​ല​ണ്ട​ർ​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ​ ​ശ​ക്ത​മാ​യ​ ​സ​മ​ര​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ​നേ​താ​ക്ക​ൾ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.
കെ.​പി.​എ​സ്.​ടി.​എ,​ ​കെ.​എ​സ്.​ടി.​യു,​ ​കെ.​എ.​ടി.​എ​ഫ്,​ ​കെ.​എ.​ടി.​എ​ ​എ​ന്നീ​ ​പ്ര​തി​പ​ക്ഷ​ ​സം​ഘ​ട​ന​ക​ളും​ ​ബി.​ജെ.​പി​ ​അ​നു​ഭാ​വ​ ​സം​ഘ​ട​ന​യാ​യ​ ​എ​ൻ.​ടി.​യു​വും​ ​ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​ആ​ർ.​ജെ.​ഡി​ ​അ​നു​ഭാ​വ​ ​സം​ഘ​ട​ന​യാ​യ​ ​കെ.​എ​സ്.​ടി.​സി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​തി​ഷേ​ധ​ ​സൂ​ച​ക​മാ​യി​ ​ക​റു​ത്ത​ബാ​ഡ്‌​ജ് ​ധ​രി​ച്ച് ​ക്ല​സ്റ്റ​റി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​കെ.​പി.​എ​സ്.​ടി.​എ​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​മാ​രു​ടെ​ ​ഓ​ഫീ​സി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​ ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തി.​ ​സം​യു​ക്ത​ ​അ​ദ്ധ്യാ​പ​ക​ ​സ​മി​തി​ ​നേ​താ​ക്ക​ളാ​യ​ ​കെ.​അ​ബ്ദു​ൽ​ ​മ​ജീ​ദ്,​ ​കെ.​എം.​അ​ബ്ദു​ള്ള,​ ​എ.​വി.​ഇ​ന്ദു​ലാ​ൽ,​ ​ആ​ർ.​ ​അ​രു​ൺ​കു​മാ​ർ,​ ​കെ.​വെ​ങ്കി​ട​മൂ​ർ​ത്തി,​ ​ശി​ബി​ലി,​ ​ടി.​പി.​അ​ബ്ദു​ൽ​ഹ​ഖ്,​ ​ഡി.​ആ​ർ.​ജോ​സ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

ഐ.​സി.​യു​ ​പീ​ഡ​നം​:​ ​അ​തി​ജീ​വി​ത​യു​ടെ
പ​രാ​തി​യി​ൽ​ ​തു​ട​ർ​ന​ട​പ​ടി​യി​ല്ല

കോ​ഴി​ക്കോ​ട്:​ ​ഐ.​സി.​യു​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​കെ.​ജി.​സ​ജി​ത്കു​മാ​റി​ന് ​അ​തി​ജീ​വി​ത​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​തു​ട​ർ​ന​ട​പ​ടി​യി​ല്ല.​ ​ത​ന്റെ​ ​മൊ​ഴി​ ​കൃ​ത്യ​മാ​യി​ ​രേ​ഖ​പ്പെ​ടു​ത്താ​ത്ത​ ​ഡോ.​ ​കെ.​വി.​ ​പ്രീ​തി,​കൂ​ടെ​ ​വ​ന്നു​വെ​ന്ന് ​വ്യാ​ജ​മൊ​ഴി​ ​ന​ൽ​കി​യ​ ​ഡോ.​ ​ഫാ​ത്തി​മ​ ​ബാ​നു​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​വ​കു​പ്പ് ​ത​ല​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് 10​നാ​ണ് ​അ​തി​ജീ​വി​ത​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ൽ​ ​ഡോ​ക്ട​ർ​ക്ക് ​വീ​ഴ്ച​പ​റ്റി​യെ​ന്ന് ​നാ​ർ​കോ​ട്ടി​ക് ​സെ​ൽ​ ​എ.​സി.​പി​ ​ടി.​പി.​ ​ജേ​ക്ക​ബ് ​ഉ​ത്ത​ര​മേ​ഖ​ല​ ​ഐ.​ജി​ ​കെ.​ ​സേ​തു​രാ​മ​ന് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ടാ​യി​രു​ന്നു.​ ​ഈ​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ​ ​അ​തി​ജീ​വി​ത​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​പ്ര​തി​ ​ത​ന്നെ​ ​ക്രൂ​ര​മാ​യി​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​പ​റ​ഞ്ഞി​ട്ടും​ ​ഡോ.​ ​പ്രീ​തി​ ​മൊ​ഴി​യി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.​ ​പു​തി​യ​ ​അ​ന്വേ​ഷ​ണ​ ​റി​പ്പോ​ർ​ട്ട് ​വ​ന്ന് ​ആ​ഴ്ച​ക​ൾ​ ​ക​ഴി​ഞ്ഞി​ട്ടും​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​യി​ല്ല.​ ​തു​ട​ർ​ന്നു​മ​ ​നീ​തി​ ​ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ​ ​സ​മ​ര​വു​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​മെ​ന്നും​ ​അ​തി​ജീ​വി​ത​ ​പ​റ​ഞ്ഞു.

Advertisement
Advertisement