ഏറെ സാദ്ധ്യതകളുമായി എയർ ട്രാഫിക് കൺട്രോളർ പ്രോഗ്രാം

Sunday 30 June 2024 12:00 AM IST

സുരക്ഷിതവും, സുഗമവുമായ വ്യോമയാന സിസ്റ്റം നടപ്പിലാക്കുന്ന എയർട്രാഫിക് കൺട്രോളർ ജോലിക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്. വിമാനങ്ങളുടെ ടേക്ക് ഓഫ്, പറക്കൽ, ലാൻഡിംഗ് എന്നിവ പൈലറ്റുമായും കൺട്രോൾ സിസ്റ്റവുമായും നെറ്റ്‌വർക്ക് ചെയ്യുക എന്നതാണ് എയർ ട്രാഫിക് കൺട്രോളറുടെ ചുമതല. ഏവിയേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻസ്, റേഡിയോ എൻജിനിയറിംഗ്, ഫിസിക്സ്, മാത്തമാറ്റിക്സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കുന്നവർക്ക് മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം എയർ ട്രാഫിക് കൺട്രോളറാകാം. 30 വയസ്സാണ് ഉയർന്ന പ്രായപരിധി. കാഴ്ചശക്തി 20/ 20 ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷയിൽ English Language, General Intelligence/ Reasoning, General aptitude/Numerical Aptitude, and General Knowledge/ Awareness നാലു വിഭാഗത്തിൽനിന്നായി ചോദ്യങ്ങളുണ്ടാകും.ഭാഷ പ്രാവീണ്യം, വോയിസ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ. എയർ ട്രാഫിക് കൺട്രോളറാകാൻ പ്രസ്തുത മേഖലയിൽ കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട് . ഇവിടെ നിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എളുപ്പത്തിൽ പ്രവേശന പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കും. ഐ.ഐ.ടി ഖരഗ്‌പൂർ, ബിറ്റ്‌സ് പിലാനി, വി.ഐ.ടി, ഐസർ, പുണെ എന്നിവിടങ്ങളിൽ എയർട്രാഫിക് കൺട്രോളർ നിയമനത്തിന് യോജിച്ച കോഴ്സുകളുണ്ട്.ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി, ടെക്സാസ് സ്റ്റേറ്റ് ടെക്നിക്കൽ കോളേജ്, ലേവിസ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോളർ പ്രോഗ്രാമുകളുണ്ട്. പ്രതിവർഷം 15ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്ന തൊഴിലാണിത്. വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോൾ മാനേജ്‌മെന്റ് കോഴ്സുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ന്യൂസിലാൻഡ്, യു.കെ, ഓസ്ട്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ മികച്ച എയർ ട്രാഫിക് കൺട്രോൾ കോഴ്സ് നടത്തുന്ന സർവകലാശാലകളുണ്ട്. സർട്ടിഫിക്കേഷൻ പ്രക്രിയ വിവിധ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.അതത് രാജ്യങ്ങളിലെ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാണ് സർട്ടിഫിക്കേഷൻ അതോറിറ്റികൾ പ്രവർത്തിക്കുന്നത്.

നാ​ലു​വ​ർ​ഷ​ ​ബി​രു​ദം​:​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്‌​തി​ക​കൾ
നി​ല​നി​റു​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം​:​ ​നാ​ലു​വ​ർ​ഷ​ ​ബി​രു​ദം​ ​ആ​രം​ഭി​ക്കു​ന്ന​ ​സ​ർ​ക്കാ​ർ,​ ​എ​യ്‌​ഡ​ഡ്‌​ ​കോ​ളേ​ജു​ക​ളി​ലെ​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ ​മു​ഴു​വ​ൻ​ ​അ​ദ്ധ്യാ​പ​ക​ ​ത​സ്‌​തി​ക​ക​ളും​ ​നി​ല​നി​റു​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​ഡോ.​ ​ആ​ർ.​ ​ബി​ന്ദു​ ​അ​റി​യി​ച്ചു.​ ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ.​ ​ബാ​ല​ഗോ​പാ​ലു​മാ​യി​ ​ന​ട​ന്ന​ ​ച​ർ​ച്ച​യി​ലാ​ണ്‌​ ​തീ​രു​മാ​നം.​ ​തി​ങ്ക​ളാ​ഴ്‌​ച​ ​ആ​രം​ഭി​ക്കു​ന്ന​ ​ആ​ദ്യ​ബാ​ച്ചി​ന്റെ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ​ ​നി​ല​വി​ൽ​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​സേ​വ​ന​ ​വ്യ​വ​സ്ഥ​ക​ളും​ ​ത​സ്‌​തി​ക​ക​ളും​ ​തു​ട​രാ​നാ​ണ്‌​ ​തീ​രു​മാ​നം.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക്‌​ ​ആ​വ​ശ്യ​മാ​യ​ ​മേ​ജ​ർ,​ ​മൈ​ന​ർ,​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കോ​ഴ്‌​സു​ക​ൾ​ ​ന​ൽ​കു​ന്ന​തി​ന്‌​ ​ഗ​സ്‌​റ്റ്‌​ ​അ​ദ്ധ്യാ​പ​ക​ ​സേ​വ​നം​ ​ഉ​റ​പ്പാ​ക്കാ​നും​ ​ച​ർ​ച്ച​യി​ൽ​ ​ധാ​ര​ണ​യാ​യി.


ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ഹി​​​ന്ദു​​​ത്വ​​​ ​​​അ​​​ജ​​​ണ്ട
ന​​​ട​​​പ്പാ​​​ക്കാ​ൻ​ശ്ര​​​മി​​​ക്കു​​​ന്നു​​​ ​​​:​​​ ​​​മ​​​ന്ത്രി​​​ ​​​ബി​​​ന്ദു
തൃ​​​ശൂ​​​ർ​​​:​​​ ​​​ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​മേ​​​ഖ​​​ല​​​യെ​​​ ​​​ഹി​​​ന്ദു​​​ത്വ​​​ ​​​അ​​​ജ​​​ണ്ട​​​ ​​​ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള​​​ ​​​വേ​​​ദി​​​യാ​​​ക്കി​​​ ​​​മാ​​​റ്റാ​​​ൻ​​​ ​​​ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രാ​​​യ​​​ ​​​ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രി​​​ലൂ​​​ടെ​​​ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ​​​മ​​​ന്ത്രി​​​ ​​​ഡോ.​​​ആ​​​ർ.​​​ബി​​​ന്ദു.​​​ ​​​ഉ​​​ന്ന​​​ത​​​ ​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​രം​​​ഗ​​​ത്തെ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് ​​​ത​​​ട​​​സം​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​താ​​​ണ് ​​​ചാ​​​ൻ​​​സ​​​ല​​​റു​​​ടെ​​​ ​​​ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ.​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​അ​​​തി​​​ന്റെ​​​ ​​​നി​​​യ​​​മ​​​സാ​​​ധു​​​ത​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കും.​​​ ​​​കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​കാ​​​വി​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നു​​​ള്ള​​​ ​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ​​​ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ന​​​ട​​​ത്തു​​​ന്ന​​​ത്.​​​ ​​​നെ​​​റ്റ് ​​​പ​​​രീ​​​ക്ഷ​​​യി​​​ൽ​​​ ​​​പോ​​​ലും​​​ ​​​രാ​​​മാ​​​യ​​​ണ​​​ത്തി​​​ൽ​​​ ​​​നി​​​ന്നു​​​ള്ള​​​ ​​​അ​​​പ്ര​​​സ​​​ക്ത​​​ ​​​ഭാ​​​ഗ​​​ങ്ങ​​​ളും​​​ ​​​പ്രാ​​​ണ​​​പ്ര​​​തി​​​ഷ്ഠ​​​ ​​​ന​​​ട​​​ത്തി​​​യ​​​ ​​​ദി​​​വ​​​സ​​​വും​​​ ​​​ഒ​​​ക്കെ​​​യാ​​​ണ് ​​​ചോ​​​ദി​​​ക്കു​​​ന്ന​​​ത്.​​​ ​​​ക്വാ​​​ളി​​​റ്റി,​​​ ​​​മെ​​​രി​​​റ്റ് ​​​ഒ​​​ന്നും​​​ ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​തെ​​​യാ​​​ണ് ​​​നാ​​​മ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ചെ​​​യ്യു​​​ന്ന​​​ത്.
എ.​​​ബി.​​​വി.​​​പി​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ​​​തു​​​കൊ​​​ണ്ടു​​​ ​​​മാ​​​ത്രം​​​ ​​​ചി​​​ല​​​ ​​​ആ​​​ളു​​​ക​​​ളെ​​​ ​​​നാ​​​മ​​​നി​​​ർ​​​ദ്ദേ​​​ശം​​​ ​​​ചെ​​​യ്യു​​​ന്നു.​​​ ​​​കാ​​​വി​​​വ​​​ത്ക​​​ര​​​ണ​​​ ​​​ശ്ര​​​മ​​​ങ്ങ​​​ളെ​​​ ​​​നി​​​യ​​​മ​​​പ​​​ര​​​മാ​​​യി​​​ ​​​പ്ര​​​തി​​​രോ​​​ധി​​​ക്കും.​​​ ​​​ഗ​​​വ​​​ർ​​​ണ​​​റു​​​ടെ​​​ ​​​നീ​​​ക്കം​​​ ​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ​​​മീ​​​തെ​​​യു​​​ള്ള​​​ ​​​ക​​​ട​​​ന്നു​​​ക​​​യ​​​റ്റ​​​മാ​​​ണെ​​​ന്നും​​​ ​​​അ​​​വ​​​ർ​​​ ​​​ആ​​​രോ​​​പി​​​ച്ചു.

Advertisement
Advertisement