'മഴക്കാലമാണ്, ഷൂസ് ഇടുമ്പോൾ സൂക്ഷിക്കുക; അല്ലെങ്കിൽ പണികിട്ടും

Sunday 30 June 2024 12:00 AM IST

മഴക്കാലത്ത് ഇഴജന്തുക്കളെ ശ്രദ്ധിക്കണമെന്ന് വാവ സുരേഷ്. കൗമുദി ടിവി യൂട്യൂബ് ചാനലിനോടാണ് വാവ സുരേഷ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ഷൂസിനുള്ളിൽ നിന്ന് നിരവധി ചെറിയ പാമ്പുകളെ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി. കൂട്ടികളും മുതിർന്നവരും ഷൂസ് ഇടുന്നതിന് മുൻപ് പ്രത്യേകം ശ്രദ്ധിക്കുകയും അവ പരിശോധിക്കുകയും വേണമെന്ന് വാവ കൂട്ടിച്ചേർത്തു.

'ഈ വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. ഈ വർഷമാണ് എനിക്ക് കൂടുതൽ ചെറിയ പാമ്പുകളെ കിട്ടിയത്. അതിൽ കുട്ടികൾ ഉപയോഗിക്കുന്ന ഷൂസിൽ നിന്നാണ് നിരവധി കുഞ്ഞ് പാമ്പുകളെ കിട്ടിയത്. കൂട്ടികൾക്ക് ഷൂസ് ധരിപ്പിക്കുന്നതിന് മുൻപ് മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. പാമ്പുകൾ ഷൂസിനുള്ളിൽ കയറിയിരിക്കാൻ സാദ്ധ്യത കൂടുതലാണ്. ഷൂസ് നല്ലപോലെ തട്ടി രണ്ട് മൂന്ന് തവണ പരിശോധിക്കണം.

മുതിർന്നവരുടെയും കുട്ടികളുടെയും ഷൂസ് താഴെ വയ്ക്കരുത്. പൊക്കത്തിൽ വേണം അവ സൂക്ഷിക്കാൻ. അല്ലെങ്കിൽ തൂണിയോ പേപ്പറോ ഷൂസിന് ഉള്ളിൽ തിരുകി വയ്ക്കുക. കുട്ടികൾ സ്‌കൂളിൽ നിന്ന് വരുമ്പോൾ ബാഗും, തുണിയും തറയിൽ ഇടരുത്. ബാഗ് തറയിൽ വയ്ക്കുന്നതിന് പകരം പൊക്കത്തിൽ വയ്ക്കുക. മഴക്കാലത്ത് നല്ലപോലെ ശ്രദ്ധിക്കണം',​ വാവ സുരേഷ് പറഞ്ഞു.

Advertisement
Advertisement