രണ്ട് വിദ്യാർത്ഥികൾ കുളത്തിൽ മുങ്ങി മരിച്ചു

Sunday 30 June 2024 1:49 AM IST
മിസ്ബുൽ ആമിർ

ഏച്ചൂർ(കണ്ണൂർ)​: മാച്ചേരി മുത്തപ്പൻ ക്ഷേത്രത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. മൗവ്വഞ്ചേരി കാട്ടിൽ പുതിയ പുരയിൽ മിസ്ബുൽ ആമിർ (12), മച്ചേരി അനുഗ്രഹിൽ ആദിൽ ബിൻ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളാണ്‌ ഇരുവരും. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.

മൂന്നു കുട്ടികളാണ് ഇവിടെ എത്തിയത്. ഇതിൽ ആമിറും ആദിലുമാണ് കുളിക്കാൻ ഇറങ്ങിയത്. ഇരുവരെയും കാണാതായപ്പോൾ കരയിലിരിക്കുകയായിരുന്ന കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ഉടൻ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം ഇന്ന്.

ആദിലിന്റെ പിതാവ് നവാസ് വിദേശത്താണ്. മാതാവ്: അൻസിയ. സഹോദരൻ: അദിനാൻ. ആമിറിന്റെ പിതാവ് മുനീർ. മാതാവ് :സാജിദ. സഹോദരൻ: യഹ്‌നാൻ.

Advertisement
Advertisement