കണ്ണൂർ മെഡി.കോളേജ് യൂണിയൻ ആദ്യമായി മത്സരിച്ച യു.ഡി.എസ്.എഫിന്

Sunday 30 June 2024 2:07 AM IST

തകർന്നത് 30 വർഷത്തെ എസ്.എഫ്.ഐ കുത്തക

കണ്ണൂർ: മുപ്പത് വർഷത്തെ എസ്.എഫ്.ഐ കുത്തക തകർത്ത് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് യൂണിയൻ യു.ഡി.എസ്.എഫ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 12 സീറ്റുകളിലും സഖ്യം വിജയിച്ചു. ചെയർമാനായി മുഹമ്മദ് ഹിഷാം മുനീറും ജനറൽ സെക്രട്ടറിയായി ഹുസ്നുൽ മുനീറുമാണ് വിജയിച്ചത്. ഇ.അമീൻ(വൈസ് ചെയർമാൻ)​,എസ്.സജിത(വൈസ് ചെയർപേഴ്സൻ), ഫാറാസ് ഷെരീഫ്(ജോ.സെക്രട്ടറി), ഷിബിൻ ഫവാസ് (മാഗസിൻ എഡിറ്റർ), മുഹമ്മദ് ജാസിം(ഫൈനാർട്സ് സെക്രട്ടറി), കെ.വാജിദ് (യു.യു.സി-യു.ജി), മുഹമ്മദ് റസാൽ(യു.യു.സി-പി.ജി), മുഹമ്മദ് നവാസ് (2021 ബാച്ച് റപ്രസന്റേറ്റീവ്), മുഹമ്മദ് ഫവാസ് (2022 ബാച്ച് റപ്രസന്റേറ്റീവ്) , ടി.എ.ആമിന ഫിസ (2023 ബാച്ച് റപ്രസന്റേറ്റീവ്) എന്നിവരാണ് വിജയിച്ച മറ്റ് യു.ഡി.എസ്.എഫ് പ്രതിനിധികൾ

1993 മുതൽ എസ്.എഫ്.ഐക്ക് എതിരില്ലാത്ത ജയമായിരുന്നു മെഡിക്കൽ കോളേജിൽ. ഈ മാസം 18നാണ് യു.ഡി.എസ്.എഫ് സഖ്യം രൂപീകരിച്ച് നോമിനേഷൻ സമർപ്പിച്ചത്. സ്‌പോർട്സ് ആൻഡ് ഗെയിംസ് സെക്രട്ടറിയായി എം.ആർ.ആദിത്യകൃഷ്ണനും, 2020 ബാച്ച് പ്രതിനിധിയായി അതുൽ പി.അരുണും പി.ജി.പ്രതിനിധിയായി ജി.അഖിലും എസ്.എഫ്.ഐ പാനലിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Advertisement
Advertisement