സമയപരിധി പുന:പരിശോധിക്കണം: കെ.ജി.ഒ.എ

Sunday 30 June 2024 2:12 AM IST

തിരുവനന്തപുരം: സർക്കാരിന്റെ ഭരണപരമായ തീരുമാനങ്ങൾക്കെതിരെ ജീവനക്കാർ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചത് പുന:പരിശോധിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ആവശ്യപ്പെട്ടു. പരാതി പരിഹാര സമിതികൾ വകുപ്പ് തലത്തിൽ സമയബന്ധിതമായി രൂപീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.എസ്.ആർ.മോഹനചന്ദ്രൻ, ജനറൽ സെക്രട്ടറി എം.ഷാജഹാൻ എന്നിവർ പറഞ്ഞു.

Advertisement
Advertisement