ക്വാർട്ടറുറപ്പിച്ച് കൊളംബിയ

Sunday 30 June 2024 3:52 AM IST

അരോസോണ: കോസ്റ്റ റിക്കയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി തുടർച്ചയായ രണ്ടാം ജയവുമായി ഗ്രൂപ്പ് ഡിയിൽ നിന്ന് കോപ്പ് അമേരിക്ക ക്വാർട്ടറിൽ എത്തിന്ന ആദ്യ ടീമായി കൊളംബിയ. ലൂയിസ് ഡിയാസ് (പെനാൽറ്റി) , ഡാവിൻസൺ സാഞ്ചസ്,കോർഡോബ എന്നിവരാണ് കൊളംബിയയുടെ സ്കോറർമാർ.

കളിച്ച രണ്ട് കളിയും ജയിച്ച കൊളംബിയയ്ക്ക് ആറ് പോയിന്റാണുള്ളത്. ഒന്ന് വീതം ജയവും സമനിലയുമായി 4 പോയിന്റുമായി സാക്ഷാൽ ബ്രസിലാണ് രണ്ടാമത്. കോസ്റ്റാറിക്ക മൂന്നാമതും പരാഗ്വെ നാലാമതുമാണുള്ളത്.

Advertisement
Advertisement