മത്സരം വിജയിച്ചതിന് പിന്നാലെ പിച്ചിലെത്തി ക്യാപ്റ്റൻ രോഹിത്ത് ചെയ്തത് വിചിത്രമായൊരു കാര്യം; വീഡിയോ

Sunday 30 June 2024 10:53 AM IST

​ബാ​ർ​ബ​ഡോ​സ്:​ പ​തി​നേ​ഴ് ​വ​ർ​ഷ​ത്തി​ന് ​ശേ​ഷം​ ​വീ​ണ്ടും ട്വ​ന്റി​-20​ ​ലോ​ക​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ടിരിക്കുകയാണ് ​ടീം​ ​ഇ​ന്ത്യ. ബാ​ർ​ബ​ഡോ​സി​ലെ​ ​കെ​ൻ​സിം​ഗ്ട​ൺ​ ​ഓ​വ​ൽ​ ​ഗ്രൗണ്ടി​ൽ, ആ​വേ​ശം​ ​അ​വ​സാ​ന​ ​ഓ​വ​ർ​ ​വ​രെ​ ​നീ​ണ്ട​ ​ഫൈ​ന​ൽ​ ​പോ​രാ​ട്ട​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ഏഴ് റൺ​സി​ന് ​ ​കീ​ഴ​ട​ക്കി​യാ​ണ് ​ഇ​ന്ത്യൻ​ ​ചുണക്കുട്ടി​കൾ ട്വ​ന്റി​-20 ക്രി​ക്ക​റ്റി​ൽ​ ​വീ​ണ്ടും​ ​ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ​ത്.

മത്സരത്തിന്റെ വിജയത്തിന് ശേഷം പിച്ചിൽ നിന്ന് മണ്ണ് എടുത്ത് കഴിക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഐസിസി തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'എന്നെന്നും ഓർമ്മിക്കാൻ' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

A post shared by ICC (@icc)

ടോ​സ് ​നേ​ടി​ ​ആ​ദ്യം​ ​ബാ​റ്റ് ​ചെ​യ്ത​ ​ഇ​ന്ത്യ​ 20​ ​ഓ​വ​റി​ൽ​ ഏഴ്​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ 176​ ​റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി​ബാറ്റിംഗി​നി​റങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ​ എട്ട് വി​ക്കറ്റ് നഷ്ടത്തി​ൽ 169 റൺ​സ് എ​ടു​ക്കാ​നെ​ ​ക​ഴി​ഞ്ഞു​ള്ളൂ.


ടൂ​ർ​ണ​മെ​ന്റി​ൽ​ ​ഒ​രു​ ​മ​ത്സ​രം​ ​പോ​ലും​ ​തോ​ൽ​ക്കാ​തെ​യാ​ണ് ​ഇ​ന്ത്യ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ട്ട​ത്. ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​യ്ക്ക് ​തു​ട​ക്ക​ത്തി​ൽ​ ​വി​ക്ക​റ്റു​ക​ൾ​ ​ന​ഷ്ട​മാ​യെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് ​ഫോ​മി​ലേ​ക്ക് ​ഉ​യ​ർ​ന്ന​ ​വി​രാ​ട് ​കൊ​ഹ്‌​ലി​ ​(59​ ​പ​ന്തി​ൽ​ 76​)​​​ ​ഇ​ന്ത്യ​ൻ​ ​വി​ജ​യ​ത്തി​ൽ​ ​നി​ർ​ണാ​യ​ക​ ​പ​ങ്കു​വ​ഹി​ച്ചു.​ ​അ​ക്സ​ർ​ ​പ​ട്ടേ​ൽ​ ​(31​ ​പ​ന്തി​ൽ​ 47​)​​,​​​ ​ശി​വം​ദു​ബെ​ ​(16​ ​പ​ന്തി​ൽ​ 27​)​​​ ​എ​ന്നി​വ​രും​ ​നി​ർ​ണാ​യ​ക​ ​സം​ഭാ​വ​ന​ ​ന​ൽ​കി.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി​ ​കേ​ശ​വ് ​മ​ഹാ​രാ​ജും​ ​ആ​ൻ​റി​ച്ച് ​നോ​ർ​ക്യ​യും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി.


23​ ​പ​ന്തി​ൽ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഹെ​ൻ​റി​ച്ച് ​ക്ലാ​സ്സ​നാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ​ ​ചേ​സിം​ഗി​ലെ​ ​മു​ന്ന​ണി​പ്പോ​രാ​ളി​യാ​യ​ത്.​ 27​പ​ന്തി​ൽ​ ​ക്ലാ​സ്സ​ൻ​ അഞ്ച്​ ​ഫോ​റും രണ്ട്​ ​സി​ക്സും​ ​ഉ​ൾ​പ്പെ​ടെ​ 52​ ​റ​ൺ​സ് ​നേ​ടി. ക്വി​ന്റ​ൺ​ ​ഡി​ ​കോ​ക്ക് ​(39),​ ​ട്രി​സ്റ്റ​ൻ​ ​സ്റ്റ​ബ്സ് ​(31​),​ ​ഡേ​വി​ഡ് ​മി​ല്ല​ർ​ ​(21​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​​ഹാ​ർ​ദി​ക് ​പാ​ണ്ഡ്യ​​ ​മൂന്ന് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി. ബും​റ​യും​ ​അ​ർ​ഷ്ദീ​പും​ രണ്ട് വീതം വിക്കറ്റ് നേടി.


ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​ചാ​മ്പ്യ​ന്മാ​രാ​കു​ന്ന​ത്.​ 2007​ൽ​ ​ട്വ​ന്റി​-20​ ​ലോ​ക​ക​പ്പി​ന്റെ​ ​ആ​ദ്യ​പ​തി​പ്പി​ൽ​ ​എം.​എ​സ്. ​ധോ​ണി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ത്യ​ ​ പാകി​സ്ഥാനെ അവസാന പന്തി​ൽ പരാജയപ്പെടുത്തി​ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.​ 2014​ൽ​ ​ഫൈ​ന​ലി​ൽ​ ​എ​ത്തി​യെ​ങ്കി​ലും​ ​ശ്രീ​ല​ങ്ക​യോ​ട് ​തോ​റ്റു.

Advertisement
Advertisement