'ആർ.ടി.ഒമാരെ നിയമിക്കണം'

Sunday 30 June 2024 3:31 PM IST

കൊച്ചി: എറണാകുളം ആർ.ടി.ഒ., ജോയിന്റ് ആർ.ടി.ഒ ഒഴിവുകളിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാറിന് കേരള കോൺഗ്രസ് (ബി) എറണാകുളം ജില്ലാ സെക്രട്ടറി വി.ടി വിനീത് നിവേദനം നൽകി. ആർ.ടി.ഒ സ്ഥലം മാറിയശേഷം എൻഫോയ്‌സ്‌മെന്റ് ആർ.ടി.ഒ കെ. മനോജിനാണ് അധിക ചുമതല നൽകിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹന രജിസ്‌ട്രേഷൻ നടക്കുന്ന ആർ.ടി.ഒകളിലൊന്നായ എറണാകുളത്ത് ആർ.ടി.ഒയ്ക്ക് പുറമെ ജോയിന്റ് ആർ.ടി.ഒ പ്രധാനപദവികൾ ഒഴിഞ്ഞുകിടക്കുന്നത് ഗൗരവമായി പരിശോധിക്കണം. ഒഴിവുകൾ നികത്തി ആർ.ടി.ഒ ഓഫീസിലെ പ്രവർത്തനങ്ങൾ സുഗമമാക്കണമെന്നും വി.ടി വിനീത് ആവശ്യപ്പെട്ടു.

Advertisement
Advertisement