മൂന്ന് ദിവസം വടക്കൻ ജില്ലകളിൽ മഴ

Monday 01 July 2024 1:28 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴ ലഭിക്കും. കോഴിക്കോട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മോശം കാലാവസ്ഥയെ തുടർന്ന് കേരള,ലക്ഷദ്വീപ്,കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കേരള,തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷകേന്ദ്രവും അറിയിച്ചു.

Advertisement
Advertisement