നാല് വർഷ ബിരുദ കോഴ്സ് ഇന്ന് മുതൽ

Monday 01 July 2024 1:44 AM IST

തിരുവനന്തപുരം: 'വിജ്ഞാനോത്സവ"ത്തോടെ സംസ്ഥാനത്തെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾ ഇന്ന് തുടങ്ങും. സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്‌ക്ക് 12ന് തിരുവനന്തപുരം വിമൻസ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നി‌ർവഹിക്കും. മന്ത്രി ഡോ. ആർ. ബിന്ദു അദ്ധ്യക്ഷയാവും.

നവാഗതരെ മുതിർന്ന വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസുണ്ടാവും. ഏകീകൃത അക്കാഡമിക് കലണ്ടർ പ്രകാരമായിരിക്കും ക്ലാസ്. യു.ജി.സി നിർദ്ദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് സിലബസ്. നൈപുണ്യ വികസന കോഴ്സുകളും സ്‌കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും. വിദേശത്തേതു പോലെ വിദ്യാർത്ഥിക്ക് സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളുമനുസരിച്ച് വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദ ഘടന രൂപകല്പന ചെയ്യാനാവും.

Advertisement
Advertisement