എസ്.യു.വി വിപണിയിൽ കുതിച്ചുയർന്ന് നെക്‌സോണും പഞ്ചും

Monday 01 July 2024 12:17 AM IST

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പഞ്ച്, നെക്‌സോൺ എന്നിവ 2024 ൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്.യു.വികളായി. കടുത്ത മത്സരത്തിലും ടാറ്റ പഞ്ച് രണ്ടാം സ്ഥാനം നേടി. പുറത്തിറങ്ങിയ ഏഴാം വർഷത്തിൽ ഏഴുലക്ഷം വില്പനയെന്ന നേട്ടം കൈവരിച്ച ടാറ്റ നെക്‌സോൺ ഇന്ത്യയിലെ ജനപ്രീതിയാർജ്ജിച്ച എസ്.യു.വി എന്ന ബഹുമതിയ്ക്കും അർഹത നേടി.

നെക്‌സോൺ

2017ൽ പുറത്തിറങ്ങിയത് മുതൽ പുതുമയും വ്യത്യസ്തതയും ഇഷ്‌ടപ്പെടുന്നവർക്ക് കരുത്താർന്ന പ്രകടനവും സുഖസൗകര്യവുമൊരുക്കിയ വാഹനമാണ് നെക്‌സോൺ. ആധുനികമായ രൂപകല്പനയും സുരക്ഷാസംവിധാനങ്ങളും ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുത്തു. 2018 ൽ ഇന്ത്യയിലെ ആദ്യ ജി.എൻ.സി.എ.പി 5 സ്റ്റാർ പദവി കരസ്ഥമാക്കി. 2024ൽ പുതുക്കിയ പ്രോട്ടോക്കോൾ പ്രകാരം ന്യൂ ജെൻ നെക്‌സോണിന് ജി.എൻ.സി.എ.പി 5 സ്റ്റാർ റേറ്റിംഗ് ലഭിച്ചു.

41 അവാർഡുകൾ നേടിയ നെക്സോൺ ഏഴു ലക്ഷം വാഹനങ്ങൾ വിപണിയിലിറക്കി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നിവയിൽ വാഹനം ലഭ്യമാണ്.

പഞ്ച്

ടാറ്റ പഞ്ച് എസ്.യു.വി രൂപകല്പന, സുഖസൗകര്യം, മികച്ച ശേഷി എന്നിവയാൽ ഉപഭോക്താക്കളുടെ ഹ്യദയം കീഴടക്കി. വിശാലമായ ഇന്റീരിയറുകൾ, ഏറ്റവും ഉയർന്ന സുരക്ഷാ റേറ്റിംഗ് തുടങ്ങിവയുമുണ്ട്. ജി.എൻ.സി.എ.പി 5 സ്റ്റാറും നേടിയിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിൽ 170,076 യൂണിറ്റുകൾ വിറ്റഴിച്ചു.

Advertisement
Advertisement