ആശാൻ കവിതകൾ സമൂഹത്തെ രൂപപ്പെടുത്തി: സ്വാമി സുരേശ്വരാനന്ദ

Monday 01 July 2024 1:06 AM IST
തിരുവല്ല ധർമ്മ പ്രബോധനം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സ്വാമി ആനന്ദതീർത്ഥ പുരസ്‌കാരം ടി.വി. വസുമിത്രൻ എൻജിനീയർക്ക് സ്വാമി സുരേശ്വരാനന്ദയും സ്വാമി ത്യാഗീശ്വരനും ചേർന്ന് സമ്മാനിക്കുന്നു.

തലശ്ശേരി: ആശാന്റെ കൃതികളിലൂടെ സംസ്കരിക്കപ്പെട്ട ഒരു സമൂഹത്തെ കേരളത്തിൽ രൂപപ്പെടുത്തിയെടുക്കാനായെന്ന് വർക്കല ശിവഗിരി മഠത്തിലെ സ്വാമി സുരേശ്വരാനന്ദ അഭിപ്രായപ്പെട്ടു. പെരുന്താറ്റിൽ ശ്രീനാരായണ ഗുരു സ്മാരക മന്ദിരത്തിന്റെയും തലശ്ശേരി ശിവഗിരി തീർത്ഥാടന വിളംബര ശാന്തി ഘോഷയാത്ര കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആലുവ അദ്വൈതാശ്രമ സർവ്വമത സമ്മേളന ശതാബ്ദി ആഘോഷവും മഹാകവി കുമാരനാശാൻ ദേഹവിയോഗ ശതാബ്ദിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡോ.കെ.വി.സജയ് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനിയർ അദ്ധ്യക്ഷത വഹിച്ചു. തിരുവല്ല ധർമ്മ പ്രബോധനം ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സ്വാമി ആനന്ദതീർത്ഥ പുരസ്‌കാരം ടി.വി. വസുമിത്രൻ എൻജിനിയർക്ക് സ്വാമി സുരേശ്വരാനന്ദയും സ്വാമി ത്യാഗീശ്വരനും ചേർന്ന് സമ്മാനിച്ചു. ശതാബ്ദി സ്മരണിക കലണ്ടറും പ്രകാശനം ചെയ്തു.

Advertisement
Advertisement