അപരാജിതരായി അർജന്റീന ക്വാർട്ടറിൽ ചിലി പുറത്ത്

Monday 01 July 2024 2:48 AM IST

ന്യൂയോർക്ക്: ഗ്രൂപ്പ് എയിലെ തങ്ങളുടെ അവസാന മത്സരത്തിൽ പെറുവിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് അർജന്റീന തോൽവി അറിയാതെ ക്വാർട്ടറിൽ എത്തി. ഇരട്ടഗോളുകളുമായി തിളങ്ങിയ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജശില്പി. ഇതിഹാസ താരം ലയണൽ മെസിക്ക് വിശ്രമം അനുവദിച്ച മത്സരത്തിൽ വിലക്കിനെ തുടർന്ന് കോച്ച് ലയണൽ സ്കലോണിക്ക് സൈഡ് ലൈനിൽ എത്താനായില്ല.

ചിലിഔട്ട്, കാനഡ ഇൻ

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മുൻചാമ്പ്യന്മാരായ ചിലിയെ ഗോൾ രഹിത സമനിലയിൽ തളച്ച് കാനഡ ക്വാർട്ടറിൽഎത്തി.ഗബ്രിയേൽ സുവാസൊ 27-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ചിലിക്ക് തിരിച്ചടിയായി.

സ്വിറ്റ്സർലൻഡ്,ജർമ്മനി ക്വാർട്ടറിൽ

മ്യൂണിക്ക്: യൂറോ പ്രീക്വാർട്ടറിൽ ഇറ്റലിയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾ കീഴടക്കി സ്വിറ്റ് സർലൻഡും ഡെൻമാർക്കിനെ ഇതേ സ്കോറിന് തോൽപ്പിച്ച് ആതിഥേയരായ ജർമ്മനിയും ക്വാർട്ടറിൽ എത്തി. ഹാവേർട്ട്‌സും മുസിയാലയുമാണ് രണ്ടാം പകുതിയിൽ ജർമ്മനിയുടെ വിജയ ഗോളുകൾ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിക്കെതിരെ റെമോ ഫ്യൂളറും റൂബൻ വർഗാസുമാണ് സ്വിറ്റ്സർലൻഡിന്റെ വജയഗോളുകൾ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് ഫോളോൺ

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ ഏക വനിതാ ടെസ്റ്റിൽ ഫോളോൺ ചെയ്യുന ദക്ഷിണാഫ്രിക്ക പൊരുതുന്നു. ഒന്നാം ഇന്നിംഗ്സിൽ 232 റൺസിന് ഓൾഔട്ടായിരുന്നു ദക്ഷിണാഫ്രിക്ക. സ്നേഹ റാണ് 8 വിക്കറ്റ് വീഴ്ത്തി.

തുടന്ന് ഫോളോൺ ചെയ്യുന്ന അവർ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 232/2എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ്സ്കോറിനേക്കാൾ 105 റൺസ് പിന്നിലാണ് ഇപ്പോഴും അവർ. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 603/6 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.

Advertisement
Advertisement