കളിക്കണക്കുകൾ

Monday 01 July 2024 2:58 AM IST

1- ഒരു ട്വന്റി-20 ലോകകപ്പിൽ ഒരു മത്സരം പോലും തോൽക്കാതെ ചാമ്പ്യൻമാരാകുന്ന ആദ്യ ടീമാണ് ഇന്ത്യ. ഇത്തവണ കളിച്ച എട്ട് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. കാനഡയുമായുള്ള ഗ്രൂപ്പ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ട്വന്റി-20 ലോകകപ്പിൽ തോൽവി അറിയാതെ തുടർച്ചയായി ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ച ടീമുകളുടെ ലിസ്റ്റിൽ ഓസ്ട്രേലിയക്കൊപ്പം ഒന്നാം സ്ഥാനത്തത്താനും ഇന്ത്യയ്ക്കായി.

8-1 ഇതുവരെ നടന്ന 9 ട്വന്റി-20 ലോകകപ്പ് ഫൈനലുകളിൽ എട്ടിലും ടോസ് നേടിയ ടീമാണ് ജയിച്ചത്. തോറ്റത് 2009ൽ പാകിസ്ഥാനെതിരെ ശ്രീലങ്ക മാത്രം. ഫൈനലുകളിൽ ആദ്യം ബാറ്റ് ചെയ്ത ടീം ജയിക്കുന്നത് മൂന്നാം തവണ.

2- ട്വന്റി-20 ലോകകപ്പിൽ 2 തവണ ചാമ്പ്യന്മാരായ മൂന്നാമത്തെ ടീമാണ് ഇന്ത്യ. ഇതിന് മുമ്പ് വെസ്റ്റിൻഡീസും (2012,2016), ഇംഗ്ലണ്ടുമാണ് (2010, 2022) രണ്ട് തവണ ചാമ്പ്യന്മാരായവർ.

176/7- ട്വന്റി-20 ലോകകപ്പ് ഫൈനലുകളിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കുറിച്ച 176/7.

23- ബാളിലാണ് ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസ്സൻ ഇന്ത്യയ്‌ക്കെതിരെ അർദ്ധ സെഞ്ച്വറി തികച്ചത്. ട്വന്റി-20 ലോകകപ്പ് ഫൈനലിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ച്വറിയാണിത്.

16- ട്വന്റ-20യിൽ വിരാട് കൊഹ്‌ലിയുടെ 16-ാം മാൻ ഓഫ്ദ മാച്ച് അവാർഡായിരുന്നു ഈ ലോകകപ്പ് ഫൈനലിലേത്. ട്വന്റി-20യിൽ ഏറ്റവും കൂടുതൽ തവണ മാൻ ഓഫ് ദി മാച്ചായ താരമെന്ന റെക്കാഡ് കൊഹ്‌ലി സ്വന്തമാക്കി.

37 വയസും 60 ദിവസവും - ട്വന്റി-20 ലോകകപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ ക്യാപ്ടനായി രോഹിത് ശർമ്മ.

8-0 ട്വന്റി-20യിൽ ക്യാപ്ടനായിറങ്ങിയ 8 ഫൈനലുകളിലും രോഹിത് ശർമ്മയ്ക്ക് ടീമിനെ ജയിപ്പിക്കാനായി. ഇതിൽ 6 എണ്ണം മുംബയ് ഇന്ത്യൻസിനൊപ്പമാണ്.

49- ട്വന്റി-20യിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ദേശീയടീം ക്യാപ്ടനായി രോഹിത്. ഇന്ത്യയെ നയിച്ച 62 മത്സരങ്ങളിൽ 49ലും ഇന്ത്യയെ ജയിപ്പിക്കാനായി. പാകിസ്ഥാന്റെ ബാബർ അസമിനെയാണ് (48) രേഹിത് മറികടന്നത്.

2- വെറ്റ് ബാൾ ക്രിക്കറ്റിലെ മൂന്ന് ഐ.സി.സി ടൂർണമെന്റുകളിലും (ഏകദിന ലോകകപ്പ്, ട്വന്റി-20 ലോകകപ്പ്,ചാമ്പ്യൻസ് ട്രോഫി) കിരീടം നേടിയ ടീമിന്റെ ഭാഗമായ രണ്ടാമത്തെ താരമാണ് കൊഹ്‌ലി. എം.എസ് ധോണിയാണ് ഒന്നാമൻ. ധോണി ക്യാപ്ടനുമായിരുന്നു.

അണ്ടർ19 ലോകകപ്പും, ഏകദിന ലോകകപ്പും, ട്വന്റി-20 ലോകകപ്പും, ചാമ്പ്യൻസ് ട്രോഫിയും നേടിയ ടീമുകളുടെ ഭാഗമായ ഒരേഒരു താരമാണ് വിരാട് കൊഹ്‌ലി.

Advertisement
Advertisement