അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ

Tuesday 02 July 2024 1:46 AM IST

അങ്കമാലി: അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ 2024-​​​​26 കാലത്തേയ്ക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്ത് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ഡാന്റി ജോസ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ സി.എസ്. അജ്മൽ സത്യവാചകം ചൊല്ലി കൊടുത്തു. ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ, മണ്ഡലം പ്രസിഡന്റ് പി.കെ. പുന്നൻ, സംസ്ഥാന കമ്മറ്റി അംഗം ഫ്രാൻസിസ് തച്ചിൽ,​ യൂത്ത് വിംഗ് പ്രസിഡന്റ് റോജിൻ ദേവസി, വനിതാ വിംഗ് പ്രസിഡന്റ് മീര അവരാച്ചൻ എന്നിവർ പ്രസംഗിച്ചു. അങ്കമാലിയിലെ ട്രാഫിക്ക് കുരുക്ക് പരിഹരിക്കുക, അങ്കമാലി ബെപ്പാസ് എത്രയും വേഗം യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ.എ , വകുപ്പുതല മേധാവികൾ എന്നിവർക്ക് നിവേദനം നല്കാനും, താത്കാലിക പരിഹാരമായി ടൗണിൽ കൂടുതൽ പാർക്കിംഗ് ഗ്രൗണ്ടുകൾ ഏറ്റെടുത്ത് നടത്തുവാനും തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായി ജോണി കുര്യാക്കോസ് (പ്രസിഡന്റ്) തോമാസ് കുര്യാക്കോസ്, ബിനു തരിയൻ(വൈസ് പ്രസിഡന്റുമാർ),​ ബിജു പുപ്പത്ത് (ജന. സെക്രട്ടറി),​ ബിജു കോറാട്ടുകുടി, ജോബി ജോസ് ചിറക്കൽ (സെക്രട്ടറിമാർ ),​ ഡെന്നി പോൾ (ട്രഷറർ) എന്നിരാണ് ചുമതയേറ്റത് .

Advertisement
Advertisement