ചെറുകിട കച്ചവടക്കാർക്ക് ബാങ്കിൽ പോകാതെ ലോൺ, പദ്ധതിയുമായി എസ്ബിഐ

Monday 01 July 2024 6:02 PM IST

കൊച്ചി: ചെറുകിട സംരംഭങ്ങൾക്കായി (എംഎസ്എംഇ) വെബ് അധിഷ്ഠിത ഡിജിറ്റൽ ബിസിനസ് വായ്പയായ എംഎസ്എംഇ സഹജ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ നടത്തി15മിനിറ്റുകൾ മാത്രമെടുത്ത് ഇൻവോയ്സ് ഫിനാൻസിംഗ് ലഭ്യമാക്കുന്നതാണ് ഇതിൻറെ രീതി.

വായ്പ അപേക്ഷ,ഡോക്യുമെന്റേഷൻ,വായ്പ അനുവദിക്കൽ,വിതരണം തുടങ്ങിയവയെല്ലാം മനുഷ്യ ഇടപെടൽ ഇല്ലാതെയാണ് നടത്തുക. വായ്പ അവസാനിപ്പിക്കുന്നതും ഡിജിറ്റൽ രീതിയിൽ തന്നെ. ജിഎസ്ടി ഇൻവോയ്സിന്റെ അടിസ്ഥാനത്തിൽ ഒരു ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും.

ജിഎസ്ടിഐഎൻ, ഉപഭോക്താവിന്റെ ബാങ്ക് സ്റ്റേറ്റ്മെൻറ്, സിഐസി ഡാറ്റാബേസ് തുടങ്ങിയവ വിലയിരുത്തിയാണ് വായ്പ നൽകുന്നത്. നിലവിലുള്ള എസ്ബിഐ ഉപഭോക്താക്കൾക്ക് യോനോ ആപ്പ് വഴിയും ഈ സേവനം ലഭിക്കും.

ചെറുകിട സംരംഭങ്ങൾക്ക് വേഗത്തിൽ സുഗമമായി വായ്പ നൽകാനാണ് എംഎസ്എംഇ സഹജ് വഴി ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ചെയർമാൻ ദിനേശ് ഖാര പറഞ്ഞു.

Advertisement
Advertisement