റേഷൻ സമരത്തിന് എ.ഐ.ടി.യു.സിയും  എട്ടിനും ഒമ്പതിനും കട തുറക്കില്ല

Tuesday 02 July 2024 12:00 AM IST

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എട്ട്, ഒമ്പത് തീയതികളിൽ എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെ‌‌ഡറേഷൻ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ച് സമരം ചെയ്യും. ജൂൺ 19ന് സി.ഐ.ടി.യു ഉൾപ്പെട്ടെ സംയുക്ത റേഷൻ കോഓർഡിനേഷൻ സമിതിയുടെ സമരം പ്രഖ്യാപിച്ചപ്പോൾ എ.ഐ.ടി.യു.സി വിട്ടു നിന്നിരുന്നു. കടയടച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്താനാണ് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസി‌‌ഡന്റ് ജെ. ഉദയഭാനുവും ജനറൽ സെക്രട്ടറി പി.ജി. പ്രിയൻകുമാറും അറിയിച്ചു.

4​ ​നാ​ൾ​ ​റേ​ഷ​ൻ​ ​ഇ​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​മാ​സം​ 6​ ​മു​ത​ൽ​ 9​ ​വ​രെ​ ​തു​ട​ർ​ച്ച​യാ​യ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​അ​‌​ട​ഞ്ഞു​ ​കി​ട​ക്കും.​ ​സ്റ്റോ​ക്ക് ​തി​ട്ട​പ്പെ​ടു​ത്ത​ൽ​ ​പ്ര​മാ​ണി​ച്ച് 6​ന്ക​ട​ക​ൾ​ ​തു​റ​ക്കി​ല്ല.​ 7​ന് ​ഞാ​യ​ർ.​ 8​നും​ 9​നും​ ​റേ​ഷ​ൻ​ ​വ്യാ​പാ​രി​ ​സം​ഘ​ന​ക​ൾ​ ​എ​ല്ലാം​ ​സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ​ ​ക​ട​ക​ൾ​ ​അ​ട​ച്ചി​ടും.

ജൂ​ണി​ലെ​ ​റേ​ഷ​ൻ​ 5​ ​വ​രെ​ ​വാ​ങ്ങാം

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ണി​ലെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ ​ജൂ​ലാ​യ് 5​ ​വ​രെ​ ​നീ​ട്ടി.​സ്റ്റോ​ക്ക് ​തി​ട്ട​പ്പെ​ടു​ത്ത​ൽ​ 6​നാ​യി​രി​ക്കും.​ ​ജൂ​ലാ​യി​ലെ​ ​റേ​ഷ​ൻ​ ​വി​ത​ര​ണം​ 8​ ​മു​ത​ൽ​ ​ആ​രം​ഭി​ക്കും.

സെ​ർ​ച്ച്ക​മ്മി​റ്റി​ ​രൂ​പീ​ക​ര​ണം:
ഗ​വ​ർ​ണ​ർ​ ​അ​ധി​കാ​ര​പ​രി​ധി
മ​റി​ക​ട​ന്നെ​ന്ന് ​സ​ർ​ക്കാർ

കൊ​ച്ചി​:​ ​ആ​റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ്ഥി​രം​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​രെ​ ​നി​യ​മി​ക്കാ​ൻ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്ര​തി​നി​ധി​യി​ല്ലാ​തെ​ ​ഗ​വ​ർ​ണ​ർ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ത് ​അ​ധി​കാ​ര​ ​പ​രി​ധി​ ​മ​റി​ക​ട​ന്നു​ള്ള​ ​ന​ട​പ​ടി​യാ​ണെ​ന്ന് ​സ​ർ​ക്കാ​ർ​ ​ഹൈ​ക്കോ​ട​തി​ൽ​ ​വാ​ദി​ച്ചു.
സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള ​സ​ർ​വ​ക​ലാ​ശാ​ലാ​ ​പ്ര​തി​നി​ധി​യെ​ ​നി​യോ​ഗി​ക്കാ​ത്ത​തി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത് ​തി​രു​വ​ന​ന്ത​പു​രം​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​കോ​ളേ​ജ് ​ഇ​ക്ക​ണോ​മി​ക്‌​സ് ​വി​ഭാ​ഗം​ ​മു​ൻ​ ​മേ​ധാ​വി​ ​ഡോ.​ ​മേ​രി​ ​ജോ​ർ​ജ് ​ഫ​യ​ൽ​ ​ചെ​യ്ത​ ​ഹ​ർ​ജി​യാ​ണ് ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​പ​രി​ഗ​ണി​ച്ച​ത്.
ഇ​തി​നി​റ​ക്കി​യ​ ​വി​ജ്ഞാ​പ​ന​ങ്ങ​ളെ​ ​സ​ർ​ക്കാ​ർ​ ​ചാേ​ദ്യം​ ​ചെ​യ്യു​മെ​ന്ന് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് ​ബോ​ധി​പ്പി​ച്ചു.​ ​ചോ​ദ്യം​ ​ചെ​യ്ത് ​ഹ​ർ​ജി​ ​വ​രു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​മ​റു​പ​ടി​ ​ന​ൽ​കാ​മെ​ന്നും​ ​ഇ​പ്പോ​ൾ​ ​തു​ട​ർ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും​ ​ഗ​വ​ർ​ണ​ർ​ക്കാ​യി​ ​ഹാ​ജ​രാ​കു​ന്ന​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​പി.​ ​ശ്രീ​കു​മാ​ർ​ ​ബോ​ധി​പ്പി​ച്ചു.​ ​അ​ഞ്ച് ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​കൂ​ടി​ ​വി.​സി.​യെ​ ​നി​യ​മി​ക്കാ​നു​ള്ള​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​രൂ​പം​ ​ന​ൽ​കു​മെ​ന്നും​ ​അ​റി​യി​ച്ചു.
ജ​സ്റ്റി​സ് ​എ.​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖും​ ​ജ​സ്റ്റി​സ് ​എ​സ്.​ ​മ​നു​വും​ ​ഉ​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഹ​ർ​ജി​ 17​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.
ഗ​വ​‌​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ​കേ​ര​ള,​ ​എം.​ജി,​ ​മ​ല​യാ​ളം,​ ​കാ​ർ​ഷി​ക,​ ​ഫി​ഷ​റീ​സ്,​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ൾ​ക്ക് ​രൂ​പം​ ​ന​ൽ​കി​യ​ത്.​ ​പി​ന്നാ​ലെ​യാ​ണ് ​ഹ​ർ​ജി​യെ​ത്തി​യ​ത്.

Advertisement
Advertisement