ട്വന്റി 20 കപ്പ് : ടോംയാസ് ജീവനക്കാർക്ക് 5,000 വീതം സമ്മാനം

Tuesday 02 July 2024 12:02 AM IST

തൃശൂർ: ട്വന്റി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ കിരീട വിജയത്തിൽ സന്തോഷം പങ്കിട്ട് ടോംയാസ് പരസ്യ ഏജൻസിയിലെ 20 ജീവനക്കാർക്ക് 5,000 രൂപ വീതം നൽകുന്നു. ജൂലായ് അഞ്ചിന് ടോംയാസിൽ നടക്കുന്ന ചടങ്ങിൽ അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ സി.എം.ഐ സമ്മാനം വിതരണം ചെയ്യും. ഇന്ത്യ വിജയിക്കുകയാണെങ്കിൽ ടോംയാസ് പരസ്യ ഏജൻസിയിലെ 20 ജീവനക്കാർക്ക് 5,000 രൂപ വീതം സമ്മാനം ഉടമ തോമസ് പാവറട്ടി പ്രഖ്യാപിച്ചിരുന്നു. 2007ൽ ലോകകപ്പ് ഇന്ത്യ എടുത്തപ്പോഴും ഫുട്ബാൾ വേൾഡ് കപ്പിൽ ജർമ്മനിയും അർജന്റീനയും ജയിച്ചപ്പോഴും ടോംയാസ് ജീവനക്കാർക്ക് ക്യാഷ് അവാർഡ് നൽകിയിരുന്നു.

Advertisement
Advertisement