ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷ 15വരെ
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ) ജൂലായ് അക്കാഡമിക് സെഷനിൽ ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്ക് 15വരെ https://ignouadmission.samarth.edu.in/ ൽ അപേക്ഷിക്കാം. റീ-രജിസ്ട്രേഷന് https://onlinerr.ignou.ac.in/ ലിങ്കിലാണ് അപേക്ഷിക്കേണ്ടത്. കോഴ്സുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ:04712344113, 9447044132. ഇ-മെയിൽ : rctrivandrum@ignou.ac.in
എൻജി. റാങ്ക് ലിസ്റ്റ്: യോഗ്യതാ മാർക്ക് 3വരെ നൽകാം
തിരുവനന്തപുരം: എൻജിനിയറിംഗ് റാങ്ക് ലിസ്റ്റ് തയ്യാറാക്കാൻ വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ (പ്ലസ് ടു/തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ മൂന്നിന് രാത്രി 11.59 വരെ നൽകാം. വിവരങ്ങൾക്ക് www.cee.kerala.gov.
വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരംp കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം.
സർക്കാർ, എയ്ഡഡ് സ്കൂളിൽ കേരള സ്റ്റേറ്റ് സിലബസിൽ പഠിച്ചവരും പരീക്ഷ ആദ്യ അവസരത്തിൽ പാസായവരുമായിരിക്കണം. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനവും അതിൽ കൂടുതലും എസ്.സി / എസ്.ടി വിഭാഗത്തിൽപ്പെട്ടവർ 70 ശതമാനവും ഹയർ സെക്കൻഡറി വി.എച്ച്.എസ്.സി അവസാന വർഷ പരീക്ഷയിൽ 85 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരും എസ്.സി. / എസ്.ടി വിഭാഗത്തിൽ 80 ശതമാനം നേടിയവരുമാണ് അപേക്ഷിക്കേണ്ടത്.
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ജൂലായ് 31ന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.
പരീക്ഷാതീയതിക്ക് തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശിക ഉണ്ടാകാൻ പാടില്ല. കുടിശിക നിവാരണം വഴി അംഗത്വം പുനഃസ്ഥാപിച്ച അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിൽ നടന്ന പരീക്ഷയിൽ ആനുകൂല്യം ലഭ്യമല്ല. അപേക്ഷാഫോം www.agriworkersfund.orgൽ. ഫോൺ : 0471 – 2729175, 8075649049.