37 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി

Tuesday 02 July 2024 12:04 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്റ്റ്, പൊലീസ് (ഫിംഗർ പ്രിന്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്റ് സെർച്ചർ, കേരള കേരകർഷക സഹകരണ ഫെഡറേഷനിൽ (കേരഫെഡ്) അസിസ്റ്റന്റ് മാനേജർ (സിവിൽ) (പാർട്ട് 1 - ജനറൽ കാറ്റഗറി), സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്‌പെക്ടർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (വി.ഇ.ഒ.മാരിൽ നിന്നും തസ്തികമാറ്റം മുഖേന), വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ (ഐ.സി.ഡി.എസ്.), ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ), ഭൂജല വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (വെറ്ററിനറി) എന്നിങ്ങനെ സംസ്ഥാന,ജില്ലാ തലങ്ങളിൽ ജനറൽ, സ്‌പെഷ്യൽ റിക്രൂട്മെന്റ് വിഭാഗങ്ങളിലെ 37 കാറ്റഗറികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.


സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ-പ്രിന്റിംഗ് ടെക്‌നോളജി (കാറ്റഗറി നമ്പർ 423/2023), തൃശൂർ ജില്ലയിൽ വിവിധ വകുപ്പുകളിൽ 'ആയ' (കാറ്റഗറി നമ്പർ 601/2023), ഇടുക്കി, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 451/2023) തസ്തികകളിലേക്ക് സാദ്ധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.


ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

ഗവ . ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി) (കാറ്റഗറി നമ്പർ 169/2023), ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ അസോസിയേറ്റ് പ്രൊഫസർ/റീഡർ (ഓർഗനോൺ ഒഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി) (കാറ്റഗറി നമ്പർ 173/2023), കേരള വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ് (കാറ്റഗറി നമ്പർ 127/2023) തസ്തികയിലേക്ക് ചുരുക്കൾട്ടിക പ്രസിദ്ധീകരിക്കും.

കെ​ ​മാ​റ്റ്ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്ഠി​ത​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​ ​സൂ​ചി​ക​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ആ​ക്ഷേ​പ​മു​ള്ള​വ​ർ​ക്ക് ​പ്ര​വേ​ശ​ന​ ​വെ​ബ്സൈ​റ്റി​ലു​ള്ള​ ​കാ​ൻ​ഡി​ഡേ​റ്റ് ​പോ​ർ​ട്ട​ലി​ലെ​ ​ആ​ൻ​സ​ർ​ ​കീ​ ​ച​ല​ഞ്ച് ​എ​ന്ന​ ​മെ​നു​വി​ലൂ​ടെ​ ​പ​രാ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​ആ​ക്ഷേ​പ​മു​ന്ന​യി​ക്കു​ന്ന​ ​ഓ​രോ​ ​ചോ​ദ്യ​ത്തി​നും​ 100​ ​രൂ​പ​ ​എ​ന്ന​ ​ക്ര​മ​ത്തി​ൽ​ ​ഫീ​സ് ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​യ്ക്ക​ണം.​ ​അ​ഞ്ചി​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​വ​രെ​ ​പ​രാ​തി​ക​ൾ​ ​സ​മ​ർ​പ്പി​ക്കാം.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​:​ 0471​ 2525300.

Advertisement
Advertisement