സ്മാർട്ട് ഫോൺ കയറ്റുമതിയിൽ ഇന്ത്യൻ കുതിപ്പ്

Tuesday 02 July 2024 12:15 AM IST

കൊച്ചി: സ്‌മാർട്ട് ഫോണുകളുടെ കയറ്റുമതിയിൽ ചൈനയെ മറികടക്കാനൊരുങ്ങി ഇന്ത്യ. ചൈന, വിയറ്റ്‌നാം എന്നിവയുമായി ശക്തമായി മത്സരിച്ച് ആഗോള സ്‌മാർട്ട് ഫോൺ വിപണിയിൽ വിഹിതം ഉയർത്തുകയാണ് ഇന്ത്യയിലെ നിർമ്മാതാക്കൾ. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയ്‌ക്ക് 2.78 ശതമാനവും വിയ്റ്റ്നാമിന് 17.6 ശതമാനവും ഫോൺ കയറ്റുമതിയിൽ ഇടിവുണ്ടായി. ഇക്കാലയളവിൽ ഇന്ത്യയുടെ കയറ്റുമതിയിൽ 40 ശതമാനത്തിലധികം വർദ്ധനയുണ്ടെങ്കിലും ഇപ്പോഴും വിപണിയിലെ ഒന്നാം സ്ഥാനത്ത് ചൈന തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ചൈനയുടെ മൊത്തം ഫോൺ കയറ്റുമതി 13,630 കോടി ഡോളറിൽ നിന്ന് 13,250 കോടി ഡോളറായാണ് താഴ്‌ന്നത്. ഇക്കാലയളവിൽ വിയറ്റ്‌നാമിന്റെ കയറ്റുമതി 3,190 കോടി ഡോളറിൽ നിന്ന് 2,670 കോടി ഡോളറിലേക്ക് ഇടിഞ്ഞു.

ആപ്പിളിന്റെ ഐ ഫോൺ കയറ്റുമതിയിലെ ഉണർവാണ് ഇന്ത്യയ്ക്ക് വലിയ നേട്ടമായത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് 200 കോടി ഡോളറിന്റെ ഐ ഫോണുകളാണ് കടൽ കടന്നത്.

Advertisement
Advertisement