മനുഷ്യക്കടത്ത്: ഒരാൾ കൂടി അറസ്റ്റിൽ

Tuesday 02 July 2024 1:55 AM IST

കൊല്ലം: ഓൺലൈൻ തട്ടിപ്പിന് വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഒരാൾ കൂടി പൊലീസ് പിടിയിലായി. ആലപ്പുഴ ആറാട്ടുപുഴ പുതുവൽ ഹൗസിൽ ഉല്ലാസ് ജയ്സാണ് (30) പിടിയിലായത്.

കൊല്ലം ഈസ്റ്റ് പൊലീസ് വെള്ളിമൺ സ്വദേശിയായ പ്രവീണിനെ നേരത്തെ പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉല്ലാസ് പിടിയിലായത്. ഉല്ലാസാണ് പ്രവീണിനെ കംബോഡിയയിലേക്ക് പോകാൻ സഹായിച്ചത്. പ്രവീണിന്റെ സഹോദരനായ പ്രണവുമായി ചേർന്നാണ് കേരളത്തിൽ നിന്ന് മനുഷ്യക്കടത്ത് നടത്തിയിരുന്നത്. ഇതിൽ കംബോഡിയൻ സ്വദേശിയും പ്രതിയാണ്.

Advertisement
Advertisement