മത്സരത്തിനിടെ ചൈനീസ്ബാഡ്‌മിന്റൺ താരം കുഴഞ്ഞ് വീണ് മരിച്ചു

Tuesday 02 July 2024 2:05 AM IST

ജക്കാ‌ർത്ത: ഏഷ്യ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ 17കാരനായ ചൈനീസ് താരം ഷാംഗ് ഷിജി കുഴ|ഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം

ഇന്തോനേഷ്യയിലെ യോഗ്യകാർട്ടയിൽ ജപ്പാന്റെ കസുമകവാനൊയ്ക്ക് എതിരായ പുരുഷ സിംഗിൾസ് മത്സരത്തിനിടെയാണ് ഷാംഗ് ഷിജി കുഴഞ്ഞുവീണത്. ആദ്യഗെയിമിനിടെയാണ് സംഭവം. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
Advertisement