ചോദ്യപേപ്പർ മാറി, പരീക്ഷ മാറ്റി

Wednesday 03 July 2024 4:38 AM IST

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ മാറി നൽകി. രണ്ടാം സെമസ്റ്റർ എം.എസ്.സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള ചോദ്യപേപ്പറിന് പകരം കഴിഞ്ഞ ദിവസം നടന്ന തിയററ്റിക്കൽ കെമിസ്ട്രി ചോദ്യപേപ്പറാണ് നൽകിയത്. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു. പരീക്ഷാ നടത്തിപ്പിലെ ഇത്തരം വീഴ്ചകൾ മുൻപും കണ്ണൂർ സർവകലാശാലയിൽ ഉണ്ടായിട്ടുണ്ട്.