വടക്കൻ ജില്ലകളിൽ മഴ തുടരും

Wednesday 03 July 2024 4:40 AM IST

തിരുവനന്തപുരം: കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂനമർദ്ദപാത്തിയുടെ സ്വാധീനം കാരണം വടക്കൻ ജില്ലകളിൽ മഴ തുടരും. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Advertisement
Advertisement