എൻവിറോ ഇൻഫ്രാ ഓഹരി വില്പന

Wednesday 03 July 2024 12:59 AM IST

കൊച്ചി: സർക്കാർ അതോറിറ്റികൾക്കും ബോഡികൾക്കുമുള്ള ജല, മലിന ജല സംസ്‌കരണ പ്ലാന്റുകൾ, ജല വിതരണ പദ്ധതികൾ തുടങ്ങിയവയുടെ രൂപകല്പന, നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണി തുടങ്ങിയ ബിസിനസുകളിലെ എൻവിറോ ഇൻഫ്രാ എൻഞ്ചിനീയേഴ്‌സ് പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ) സമർപ്പിച്ചു. പത്ത് രൂപ മുഖവിലയുള്ള 4,42,32,000 പുതിയ ഇക്വിറ്റി ഓഹരികളും 52,68,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലാണ് ഐ.പി.ഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisement
Advertisement