എൽ.പി./യു.പി (തമിഴ്): ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാനവസരം
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (തമിഴ് മാദ്ധ്യമം) (കാറ്റഗറി നമ്പർ 306/2023) (തിരുവനന്തപുരം ജില്ല), എൽ.പി സ്കൂൾ ടീച്ചർ (തമിഴ് മാദ്ധ്യമം) (കാറ്റഗറി നമ്പർ 708/2023) (പത്തനംതിട്ട, വയനാട്, ഇടുക്കി, തൃശൂർ ജില്ലകൾ) തസ്തികകളിലേക്ക് 4% ഭിന്നശേഷി സംവരണം ബാധകമാണെന്ന് ഇക്കഴിഞ്ഞ 24 ന് സർക്കാർ വ്യക്തത വരുത്തിയ സാഹചര്യത്തിൽ നാലാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്ന മൾട്ടിപ്പിൾ ഡിസെബിലിറ്റിയുള്ളവർക്ക് മേൽ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ ജൂലായ് 6 വരെ സമയം അനുവദിച്ചു. ഇപ്രകാരം അപേക്ഷ സമർപ്പിക്കുന്നവർ എല്ലാ യോഗ്യതകളും യഥാക്രമം 01.11.2023, 31.01.2024 തീയതിക്കകം നേടിയതായിരിക്കണം. അതത് കാറ്റഗറികളിലേക്ക് ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുള്ളവരോ മറ്റു ഭിന്നശേഷി വിഭാഗക്കാരോ വീണ്ടും അപേക്ഷ സമർപ്പിക്കാൻ പാടില്ല.
ഒ.എം.ആർ പരീക്ഷ
വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 6 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ ടെയിലറിംഗ് ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 685/2023) തസ്തികയിലേക്ക് 9 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
ഭൂജല വകുപ്പിൽ ട്രേസർ (കാറ്റഗറി നമ്പർ 189/2023) തസ്തികയിലേക്ക് 10 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അസിസ്റ്റന്റ് എൻജിനിയർ/ഹെഡ് ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 85/2023, 124/2023) തസ്തികകളിലേക്ക് 12 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അഭിമുഖം
കണ്ണൂർ ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 - ഒന്നാം എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 160/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയവർക്ക് 5 ന് പി.എസ്.സി കണ്ണൂർ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ പേഴ്സണൽ മാനേജർ - പാർട്ട് 1 (ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 61/2021) തസ്തികയിലേക്ക് 10 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546442 .
കേരള സ്റ്റേറ്റ് ലാൻഡ് യൂസ് ബോർഡിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 505/2021) തസ്തികയിലേക്ക് 10, 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546418 .
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ-മർമ്മ (കാറ്റഗറി നമ്പർ 95/2022) തസ്തികയിലേക്ക് 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546325 .
പി.എസ്.സിപ്രൊഫൈൽ ലോഗിൻ : ഒ.ടി.പി സംവിധാനം നിലവിൽ വന്നു
പി.എസ്.സി യിൽ പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഒ.ടി.പി സംവിധാനം നിലവിൽ വന്നു. നിലവിലെ യൂസർ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ പ്രൊഫൈലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരും ഇ മെയിൽ വിലാസവും പ്രത്യക്ഷപ്പെടും. ഉദ്യോഗാർത്ഥികളുടെ പാസ്വേഡ് നിബന്ധനകൾക്കനുസരിച്ച് പുതുക്കാനുള്ള സ്ക്രീൻ തുടർന്ന് പ്രത്യക്ഷപ്പെടും. അതിനുശേഷം ലോഗിൻ ചെയ്യുമ്പോൾ മൊബൈൽ നമ്പറിലോ ഇ മെയിൽ വിലാസത്തിലോ ലഭ്യമാകുന്ന ഒ.ടി.പി രേഖപ്പെടുത്തി പ്രൊഫൈലിൽ പ്രവേശിക്കാം. ഉദ്യോഗാർത്ഥികൾ സുരക്ഷാകാരണങ്ങളാൽ ആറുമാസത്തിലൊരിക്കൽ പാസ്വേഡ് പുതുക്കണം.