പതഞ്ജലി അയുർവേദയുടെ ഭക്ഷ്യ ഇതര ബിസിനസ് പതഞ്ജലി ഫുഡ്സ് വാങ്ങുന്നു

Wednesday 03 July 2024 12:04 AM IST

കൊച്ചി: പതഞ്ജലി ആയുർവേദയുടെ ദക്ഷ്യ ഇതര ബിസിനസ് 1,100 കോടി രൂപയ്ക്ക് പതഞ്ജലി ഫുഡ്സ് വാങ്ങുന്നു. ഹോം ആൻഡ് േപഴ്സണൽ കെയർ ഉത്പന്ന മേഖലയിലെ വലിയ ബ്രാൻഡായി മാറാൻ ഇതോടെ പതഞ്ജലി ഫുഡ്സിന് കഴിയും. ദന്തൽ, സ്കിൻ, ഹോം, ഹെയർ മേഖലയിലെ ഉത്പന്നങ്ങളാണ് പതഞ്ജലി ആയുർവേദയിൽ നിന്ന് വാങ്ങുന്നത്. ബാബ രാംദേവ് സ്ഥാപിച്ച പതഞ്ജലി ആയുർവേദയുടെ മാനേജിംഗ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയാണ്. പുതിയ ഏറ്റെടുക്കലോടെ എഫ്.എം.സി.ജി വിപണിയിലെ മികച്ച ബ്രാൻഡായി മാറാൻ പതഞ്ജലി ഫുഡ്സിന് കഴിയുമെന്ന് ആചാര്യ ബാലകൃഷ്ണ പറഞ്ഞു. വിറ്റുവരവിനെ അടിസ്ഥാനമാക്കി മൂന്ന് ശതമാനം ഫീ കൈമാറുന്നതിനും ഇരു കമ്പനികളും ധാരണയിലെത്തി. പതഞ്ജലി ഫുഡ്സിൽ പതഞ്ജലി ആയുർവേദയ്ക്ക് 32.4 ശതമാനം ഓഹരികളാണ്.

Advertisement
Advertisement