പരുത്തിയുടെ വിലക്കയറ്റം കൈത്തറിക്ക് വിനയാകുന്നു

Wednesday 03 July 2024 12:10 AM IST

തിരുവനന്തപുരം: പരുത്തിയുടെ വിലക്കയറ്റം കൈത്തറി മേഖലയെ സാരമായി ബാധിച്ചെന്ന് മന്ത്രി പി. രാജീവ്. പരുത്തിയുടെ വിലയ്‌ക്ക് ആനുപാതികമായി നൂലിന്റെ വില ആഭ്യന്തര വിപണിയിൽ ഉയരുന്നില്ല. കൈത്തറിയുടെ ഉത്പാദന ചെലവ് കൂടുകയാണ്. പൊതുമേഖലയിലെയും സഹകരണമേഖലയിലെയും സ്‌പിന്നിംഗ് മില്ലുകളുടെ പ്രവർത്തനത്തെയും ഇത് പ്രതികൂലമായി ബാധിക്കുകയാണ്. പരുത്തിയുടെ താങ്ങുവില നിശ്ചയിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ കോട്ടൺ കോർപറേഷൻ ഒഫ് ഇന്ത്യ ഫലപ്രദമായി ഇടപെട്ടാൽ വില വർദ്ധന തടയാം. സംസ്ഥാന സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് വിളവെടുപ്പ് സീസണിൽ പരുത്തി വാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

Advertisement
Advertisement