118.05കോടി രൂപ ദേവസ്വം ബോർഡുകൾക്ക് അനുവദിച്ചു

Wednesday 03 July 2024 12:00 AM IST

തിരുവനന്തപുരം:സംസ്ഥാന ദേവസ്വം ബോർഡുകൾക്കായി 2021 മുതൽ 118.5 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.മലബാർ ദേവസ്വത്തിനാണ് കൂടുതൽ തുക അനുവദിച്ചത്.96.4 കോടി രൂപ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 21.7കോടിയും കൊച്ചിൻ ദേവസ്വത്തിന് 25 ലക്ഷവും ശബരിമല വികസനത്തിനായി ശബരിമല മാസ്റ്റർപ്ലാൻ ഉന്നതാധികാര സമിതിക്ക് 15.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.ശബരിമല തീർത്ഥാടനകാലത്ത് പൊലീസ്,ആരോഗ്യം,തദ്ദേശം തുടങ്ങിയ വകുപ്പുകൾ പ്രത്യേകം തുക അനുവദിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊ​ച്ചി​ ​-​ ​ദു​ബാ​യ് ​യാ​ത്ര​ക്ക​പ്പ​ൽ​
​വൈ​കാ​തെ​
കൊ​ച്ചി​ ​തു​റ​മു​ഖ​ത്തി​ൽ​ ​നി​ന്ന് ​ദു​ബാ​യി​ലേ​ക്കു​ള്ള​ ​യാ​ത്ര​ക്ക​പ്പ​ൽ​ ​സ​ർ​വീ​സ് ​വൈ​കാ​തെ​ ​ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് ​മ​ന്ത്രി​ ​വാ​സ​വ​ൻ പ​റ​ഞ്ഞു.​ ​ കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​യോ​ടെ​ ​യാ​ത്ര​ക്ക​പ്പ​ൽ​ ​തു​ട​ങ്ങാ​നു​ള്ള​ ​ന​ട​പ​ടി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വേ​ഗ​ത്തി​ലാ​ക്കും.​ ​ദു​ബാ​യ് ​കൊ​ച്ചി​ ​യാ​ത്ര​ക്ക​പ്പ​ലി​നാ​യി​ ​താ​ത്പ​ര്യ​പ​ത്രം​ ​ക്ഷ​ണി​ച്ച​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ര​ണ്ട് ​ക​പ്പ​ൽ​ ​ക​മ്പ​നി​ക​ൾ​ ​ടെ​ൻ​ഡ​ർ​ ​ന​ട​പ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തു.​ ​നി​ല​വി​ൽ​ ​ച​ര​ക്കു​ ​ഗ​താ​ഗ​തം​ ​അ​ട​ക്കം​ ​കൊ​ച്ചി​ ​തു​റ​മു​ഖ​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​താ​യും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
​പ​ട്ട​യം​ ​ന​ൽ​കാ​ത്ത​ത് ​
നി​യ​മ​ത​ട​സം​ ​മൂ​ലം​ ​:​ ​കെ.​രാ​ജൻ
​ ​സു​ഗ​ന്ധ​ഗി​രി​ ​കാ​ർ​ഡ​മം​ ​പ്രോ​ജ​ക്ട് ​ഭൂ​മി​യി​ൽ​ ​കൈ​വ​ശ​രേ​ഖ​ ​ല​ഭി​ച്ച​വ​ർ​ക്ക് ​പ​ട്ട​യം​ ​ന​ൽ​കാ​ത്ത​ത് ​നി​യ​മ​ ​ത​ട​സ​ങ്ങ​ൾ​ ​മൂ​ല​മെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ.​ ​ടി.​ ​സി​ദ്ദി​ഖി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​റു​പ​ടി​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​വൈ​ത്തി​രി,​ ​പൊ​ഴു​ത​ന​ ​സു​ഗ​ന്ധ​ഗി​രി​യി​ൽ​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ക്കാ​രു​ടെ​ ​പു​ന​ര​ധി​വാ​സം​ ​ല​ക്ഷ്യ​മി​ട്ട് 1976​ലാ​ണ് ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ച് ​സു​ഗ​ന്ധ​ഗി​രി​ ​കാ​ർ​ഡ​മം​ ​പ്രോ​ജ​ക്ട് ​ആ​രം​ഭി​ച്ച​ത്.
2003​ൽ​ ​സ​ഹ​ക​ര​ണ​ ​സം​ഘം​ ​പി​രി​ച്ചു​വി​ട്ട് ​പ്രോ​ജ​ക്ടി​ലെ​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 5​ ​ഏ​ക്ക​ർ​ ​വീ​ത​വും​ ​പ​ട്ടി​ക​ജാ​തി​യി​ൽ​പ്പെ​ട്ട​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 1​ ​മു​ത​ൽ​ 2​ ​ഏ​ക്ക​ർ​ ​വ​രെ​യും​ ​ഭൂ​മി​ ​അ​നു​വ​ദി​ച്ചു.​ ​ഇ​ത് ​നി​ക്ഷി​പ്ത​ ​വ​ന​ഭൂ​മി​യാ​ണ്.​ ​ഇ​പ്ര​കാ​രം​ ​ല​ഭി​ച്ച​ ​ഭൂ​മി​ ​വി​ൽ​ക്കു​ന്ന​തി​നോ​ ​റി​സ​ർ​വ് ​മ​ര​ങ്ങ​ൾ​ ​മു​റി​ക്കു​ന്ന​തി​നോ​ ​അ​വ​കാ​ശ​മി​ല്ല.​ ​വ​നാ​വ​കാ​ശ​ ​നി​യ​മ​പ്ര​കാ​രം​ ​കൈ​വ​ശ​ ​രേ​ഖ​ ​ല​ഭി​ച്ച​ ​ഭൂ​മി​ ​കൈ​മാ​റ്റം​ ​ചെ​യ്യാ​നോ​ ​അ​ന്യാ​ധീ​ന​പ്പെ​ടു​ത്താ​നോ​ ​പാ​ടി​ല്ലെ​ന്ന് ​വ്യ​വ​സ്ഥ​ ​ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും​ ​പി​ന്തു​ട​ർ​ച്ചാ​വ​കാ​ശം​ ​ല​ഭി​ക്കു​ന്ന​തി​ന് ​ത​ട​സ​മി​ല്ല.​ ​വി​ഷ​യം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​ടി.​ ​സി​ദ്ദി​ഖി​ന്റെ​ ​കൂ​ടി​ ​സാ​ന്നി​ധ്യ​ത്തി​ൽ​ ​യോ​ഗം​ ​വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.
ക​നാ​ൽ​ ​ശൃം​ഖ​ല​ക​ൾ​ ​പു​ന​രു​ദ്ധ​രി​ക്ക​ണം​ ​ ​സം​സ്ഥാ​ന​ത്തെ​ ​ക​നാ​ൽ​ ​ശൃം​ഖ​ല​ക​ളി​ൽ​ ​താ​ത്കാ​ലി​ക​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ ​സ​മാ​ന്ത​ര​മാ​യി​ ​പു​ന​രു​ദ്ധാ​ര​ണ​ ​ന​ട​പ​ടി​ക​ളും​ ​തു​ട​ങ്ങേ​ണ്ട​തു​ണ്ടെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​യ​മ​സ​ഭ​യി​ൽ​ ​അ​റി​യി​ച്ചു.​ ​ഏ​റെ​ ​പ​ഴ​ക്കം​ ​ചെ​ന്ന​ ​ക​നാ​ൽ​ ​ശൃം​ഖ​ല​ക​ൾ​ ​പു​ന​രു​ദ്ധ​രി​ക്കേ​ണ്ട​ ​കാ​ലം​ ​അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും​ ​അ​നൂ​പ് ​ജേ​ക്ക​ബി​ന്റെ​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​ന് ​മ​ന്ത്രി​ ​മ​റു​പ​ടി​ ​ന​ൽ​കി.
പ​ട്ടി​ക​ജാ​തി​ ​
വി​ഭാ​ഗ​ത്തി​ൽ​
പെ​ട്ട​വ​ർ​ക്ക് ​വീ​ട്
​ലൈ​ഫ് ​മി​ഷ​ൻ​ ​പ​ദ്ധ​തി​ ​വ​ഴി​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ​വീ​ട് ​ന​ൽ​കു​ന്ന​ ​പ​ദ്ധ​തി​ ​അ​തി​വേ​ഗ​ത്തി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ​മ​ന്ത്രി.​ഒ.​ആ​ർ.​ ​കേ​ളു​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ 19,153​ ​വീ​ടു​ക​ൾ​ ​ഒ​ന്നാം​ ​ഘ​ട്ട​ത്തി​ൽ​ ​പൂ​ർ​ത്തി​യാ​യി.​ ​ര​ണ്ടും​ ​മൂ​ന്നും​ ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 75,655​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വീ​ടു​ക​ൾ​ ​അ​നു​വ​ദി​ച്ചു.​ ​പ​ട്ടി​ക​ജാ​തി​ ​വ​കു​പ്പ് ​ന​ൽ​കി​യ​തും​ ​ലൈ​ഫി​ലു​മാ​യി​ 1,23,362​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വീ​ടും​ ​സേ​ഫ് ​പ​ദ്ധ​തി​യി​ൽ​ 12,356​ ​പേ​ർ​ക്ക് ​സ​ഹാ​യ​ധ​ന​വും​ ​അ​നു​വ​ദി​ച്ചു.​ ​

Advertisement
Advertisement