പകർച്ചവ്യാധി നിയന്ത്രണം കാര്യക്ഷമമെന്ന് മന്ത്രി; പരാജയമെന്ന് പ്രതിപക്ഷം

Wednesday 03 July 2024 12:00 AM IST

തിരുവനന്തപുരം: പകർച്ച വ്യാധികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയെന്ന് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. പകർച്ച വ്യാധികൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് പ്രതിപക്ഷത്ത് നിന്നുള്ള ടി.വി ഇബ്രാഹിമിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ, പ്രതിപക്ഷം ഇറങ്ങിപ്പോയി.

2023-24ൽ പല രാജ്യങ്ങളിലും ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടെങ്കിലും കൃത്യമായ ഇടപെടൽ മൂലം സംസ്ഥാനത്ത് പടർന്നു പിടിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. മലബാറിൽ മഞ്ഞപ്പിത്തം പടർന്നപ്പോൾ അതിന്റെ കാരണങ്ങൾ കണ്ടെത്തി നടപടികൾ സ്വീകരിച്ചു. വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ആശുപത്രിയിലില്ല.. അമീബിക് മസ്തിഷ്ക ജ്വരത്തിന് കൃത്യമായ മരുന്നില്ല. . 23358 ക്ലീനിംഗ് ഡ്രൈവുകൾ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നടത്തി. പക്ഷിപ്പനി മനുഷ്യരിൽ പടരാതിരിക്കാനുളള നടപടികളും സ്വീകരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്പോൾ പനിയിലും മറ്റ് പകർച്ചവ്യാധിയിലും ആശങ്കയുളവാക്കുന്ന സ്ഥിതിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

മാലിന്യ സംസ്‌കരണവും ശുചീകരണ പ്രവർത്തനവും ശരിയായ രീതിയിൽ നടത്തിയില്ലെന്നും ,കേരളം പനി പിടിച്ച് കിടക്കുകയാണെന്നും ടി.വി ഇബ്രാഹിം പറഞ്ഞു. പൊതുജനാരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങൾ പറയുമ്പോൾ ആരോഗ്യ മന്ത്രി വ്യക്തിപരമായി എടുക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പനിയും മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ കണക്ക് കൃത്യമല്ല. തലസ്ഥാനത്ത് വെള്ളക്കെട്ടുണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയില്ല.. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കാരണമാണ് യോഗങ്ങൾ പലതും ചേരാത്തതെന്ന് മന്ത്രി എം.ബി രാജേഷ് വ്യക്തമാക്കി. എന്നാൽ, മഴക്കാല പൂർവ്വ ശുചീകരണത്തിന് വിലക്കുണ്ടായിരുന്നില്ലെന്ന് സതീശൻ പറഞ്ഞു. സംസ്ഥാനത്ത് മലിന ജലം കുടിവെള്ളമായി വിതരണം ചെയ്യുന്നതിനാൽ പലയിടത്തും ജലജന്യരോഗങ്ങൾ പടർന്ന് പിടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

റെ​യി​ൽ​വേ​
​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​
ച​ർ​ച്ച​ ​ന​ട​ത്തും​ ​:​ ​
വി.​അ​ബ്ദു​റ​ഹി​മാൻ
തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​ബാ​റി​ലെ​ ​ട്രെ​യി​ൻ​ ​യാ​ത്രാ​ദു​രി​തം​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഇ​ന്ന് ​ദ​ക്ഷി​ണ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹി​മാ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ ​പ​ല​ ​ട്രെ​യി​നു​ക​ളി​ലും​ ​ജ​ന​റ​ൽ​ ​കം​പാ​ർ​ട്ട്‌​മെ​ന്റു​ക​ളു​ടെ​ ​കു​റ​വ് ​യാ​ത്രാ​ദു​രി​തം​ ​ഇ​ര​ട്ടി​യാ​ക്കി.​ ​യാ​ത്ര​ക്കാ​രു​ടെ​ ​വ​ർ​ദ്ധ​ന​യ്ക്ക​നു​സ​രി​ച്ച് ​പു​തി​യ​ ​ട്രെ​യി​ൻ​ ​സ​ർ​വ്വീ​സു​ക​ൾ​ ​ഉ​ണ്ടാ​വു​ന്നി​ല്ലെ​ന്നും​ ​ഇ​തെ​ല്ലാം​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

തീ​ര​സം​ര​ക്ഷ​ണ​ത്തി​ന്
​മാ​നേ​ജ്‌​മെ​ന്റ് ​പ്ലാ​ൻ​ ​
തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ത്തി​ന്റെ​ ​ക​ട​ൽ​ത്തീ​ര​ ​സം​ര​ക്ഷ​ണ​ത്തി​ന് ​തീ​ര​ദേ​ശ​ ​മാ​നേ​ജ്‌​മെ​ന്റ് ​പ്ലാ​ൻ​ ​ത​യ്യാ​റാ​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​റോ​ഷി​ ​അ​ഗ​സ്റ്റി​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ 32​ ​ന​ദി​ക​ളി​ൽ​ ​നി​ന്നും​ ​മ​ണ​ലെ​ടു​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​വൈ​കി​യ​ത് ​കേ​ന്ദ്ര​ഹ​രി​ത​ ​ട്രൈ​ബ്യൂ​ണ​ൽ​ ​ഇ​ട​പെ​ട്ട​തോ​ടെ​യാ​ണെ​ന്ന് ​റ​വ​ന്യൂ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​അ​റി​യി​ച്ചു.​ ​അ​നു​മ​തി​ ​ല​ഭി​ച്ച​ ​ചാ​ലി​യാ​ർ,​ ​ക​ട​ലു​ണ്ടി​ ​പു​ഴ​ക​ളി​ൽ​ ​നി​ന്നും​ ​ഉ​ട​ൻ​ ​മ​ണ​ൽ​ ​എ​ടു​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

Advertisement
Advertisement