കണ്ണൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു; വാഹനം ഓടിച്ചത് പൊലീസുകാരൻ
Wednesday 03 July 2024 4:40 PM IST
കണ്ണൂർ: ഏച്ചൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരി മരിച്ചു. മുണ്ടേരിയിലെ സഹകരണ സംഘം ജീവനക്കാരി ബീനയാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ ടൗൺ സ്റ്റേഷനിലെ പൊലീസുകാരൻ ലിതേഷ് ഓടിച്ച കാർ ഇടിച്ചാണ് അപകടമുണ്ടായത്.
റോഡിന്റെ നടപാതയോട് ചേർന്ന് നടന്ന് പോകുകയായിരുന്ന ബീനയെ നിയന്ത്രണം വിട്ട് അമിവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.