​ക​ണ്ണീ​രൊ​പ്പി​ ​,​ ,​ കുട്ടികൾക്ക് പൊലീസിന്റെ ആശ്വസം

Thursday 04 July 2024 4:51 AM IST

chiri

കോഴിക്കോട്:സങ്കടം പങ്കിടാൻ ആരുമില്ലെന്ന പരിഭവത്തിനു മുന്നിൽ പൊലീസ് മനസുതുറന്ന് 'ചിരിച്ച'പ്പോൾ ആശ്വസിച്ചത് 59,​630 കുട്ടികൾ. കുട്ടികളുടെ മാനസിക സംഘർഷം പരിഹരിക്കാൻ സ്റ്റുഡന്റ് പൊലീസ് കാഡറ്റ്, ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ, ശിശു സൗഹൃദ പൊലീസ് എന്നിവ സംയുക്തമായി ആവിഷ്ക്കരിച്ച ' ചിരി ' ഓൺലെെൻ കൗൺസലിംഗ് പദ്ധതിയിലേക്കാണ് ഈ മാസം ഒന്നുവരെ ഇത്രയും കോളുകളെത്തിയത്. 15,​819 കുട്ടികൾ വിളിച്ചത് സംഘർഷം പരിഹരിക്കാനാണെങ്കിൽ 43,​811 കോളുകളും 'ചിരി 'യെ അറിയാനും സൗഹൃദ സംഭാഷണത്തിനുമായിരുന്നു. തിരുവനന്തപുരത്ത് നിന്നാണ് കൂടുതൽ വിളികൾ - 5,​946. കുറവ് കാസർകോട് നിന്നും - 2681. ഏഴ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികളാണ് ഏറെയും. പരീക്ഷാ കാലത്താണ് വിളികൾ കൂടുന്നത്. മാതാപിതാക്കളുടെ വഴക്ക്, വീട്ടുകാരുടെ ലഹരി ഉപയോഗം തുടങ്ങിയ പരാതികൾ അതത് പൊലീസ് സ്റ്റേഷനുകളിലെ ഓഫീസർമാർ നേരിട്ടെത്തി പരിഹരിക്കും. രക്ഷിതാക്കളും 'ചിരി'യിലേക്ക് വിളിക്കുന്നുണ്ട്.

@എന്താണ് 'ചിരി '

കുട്ടികളുടെ സംഘർഷം കുറയ്ക്കാനും ആപത് ഘട്ടങ്ങളിൽ സഹായിക്കാനുമായി പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക്. 2020 ജൂലായിലാണ് തുടക്കം. കൗൺസലർ, സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, എൽഡർ മെന്റർ, പിയർ മെന്റർമാർ എന്നിവരുടെ നേതൃത്വത്തിലാണ് കൗൺസലിംഗ്. ജില്ലകളിൽ എ.എസ്.പിയാണ് നോഡൽ ഓഫീസർ. കോൾ വിവരങ്ങൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് കൈമാറും. ഹെൽപ്പ് ഡെസ്‌ക് -9497900200

@ചിരിയിലേക്ക് വിളിച്ചവർ

തിരുവനന്തപുരം- 5946
കൊല്ലം- 4924

പത്തനംതിട്ട- 2688

ആലപ്പുഴ-3901

കോട്ടയം-3949

ഇടുക്കി-2687

എറണാകുളം- 4450

തൃശൂർ- 4805

പാലക്കാട്- 36‌33

മലപ്പുറം- 5161

കോഴിക്കോട്- 5453

വയനാട്- 3394

കണ്ണൂർ- 5524

കാസർകോട്- 2681

സംസ്ഥാനത്തിന് പുറത്ത് നിന്ന്- 434

@പരാതികൾ

ഫോൺ അ‌ഡിക്‌ഷൻ- 2397

ഗെയിം അ‌ഡിക്‌ഷൻ- 1369

മാനസിക സമ്മർദ്ദം- 4750

പഠന പ്രശ്നങ്ങൾ- 2377

കുടുംബ പ്രശ്നങ്ങൾ- 1301
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വേണ്ടി- 860

പൊലീസ് സഹായം വേണ്ടിവന്നവ-1864

ആത്മവിശ്വാസത്തിന് - 901

Advertisement
Advertisement