മെസി ഒളിമ്പിക്സിനില്ല

Wednesday 03 July 2024 11:17 PM IST

ബ്യൂണസ് അയേഴ്സ് : സൂപ്പർ താരം ലയണൽ മെസിയെ ഉൾപ്പെടുത്താതെ പാരീസ് ഒളിമ്പിക്സിനുള്ള അർജന്റീനയുടെ ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു. കോപ്പ അമേരിക്ക ടൂർണമെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് മെസി ഒളിമ്പിക്സിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് അർജന്റീനാ ഫുട്ബാൾ അസോസിയേഷന്റെ വിശദീകരണം. മുൻ താരം ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന ഒളിമ്പിക് ടീമിൽ 2022 ലോകകപ്പ് ടീമിലെ നിക്കോളാസ് ഓട്ടമെൻഡി, ജൂലിയൻ അൽവാരേസ് എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും അണ്ടർ-23താരങ്ങൾക്കാണ് ഒളിമ്പിക് ടീമിൽ മത്സരിക്കാൻ അവസരമെങ്കിലും മൂന്ന് സീനിയർ താരങ്ങൾക്ക് അവസരം നൽകാൻ നിയമമുണ്ട്. അർജന്റീന സ്വർണം നേടിയിരുന്ന 2008 ഒളിമ്പിക്സിലെ ടീമിൽ മാത്രമാണ് മെസി മത്സരിച്ചിരുന്നത്.

Advertisement
Advertisement