പാണ്ഡ്യ ഒന്നാം നമ്പർ

Wednesday 03 July 2024 11:19 PM IST

ദുബായ് : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ട്വന്റി-20 ഫോർമാറ്റിലെ ആൾറൗണ്ടർമാരുടെ റാങ്കിംഗിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ഹാർദിക് പാണ്ഡ്യ. ലോകകപ്പിലെ മികച്ച പ്രകടനത്തോടെയാണ് രണ്ട് പടവുകൾ ഉയർന്ന് ലങ്കൻ നായകൻ വാനിന്ദു ഹസരംഗയ്ക്കൊപ്പം പാണ്ഡ്യ ഒന്നാം റാങ്കിലേക്ക് എത്തിയത്. എട്ട് മത്സരങ്ങളിൽ നിന്ന് 144 റൺസും 11 വിക്കറ്റുകളുമാണ് പാണ്ഡ്യ ലോകകപ്പിൽ നേടിയത്.

ലോകകപ്പിൽ പ്ളേയർ ഒഫ് ദ സിരീസായ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ബൗളർമാരുടെ റാങ്കിംഗിൽ 12 പടവുകൾ ഉയർന്ന് 12-ാം റാങ്കിലെത്തി. ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് മൂന്ന് പടവുകൾ ഉയർന്ന് എട്ടാം റാങ്കിലേക്കും പേസർ അർഷ്ദീപ് സിംഗ് നാലുപടവുകൾ ഉയർന്ന് 13-ാം റാങ്കിലേക്കുമെത്തി. ബാറ്റർമാരുടെ പട്ടികയിൽ സൂര്യകുമാർ രണ്ടാമതും യശ്വസി ജയ്സ്വാൾ ഏഴാമതുമാണ്. ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്.

Advertisement
Advertisement