റേഷൻ വ്യാപാരി രാപ്പകൽ സമരം എട്ടിനും ഒമ്പതിനും

Thursday 04 July 2024 1:41 AM IST

തൃശൂർ: റേഷൻ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എട്ട്, ഒമ്പത് തീയതികളിൽ കടകളടച്ച് വ്യാപാരികൾ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപ്പകൽ സമരം നടത്തും. സംസ്ഥാനത്തെ 14,300 റേഷൻ വ്യാപാരികളുടെ ദുരിതങ്ങൾ മുഖ്യമന്ത്രിയെയും, ധന-ഭക്ഷ്യ വകുപ്പ് മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോ ഓർഡിനേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കമ്മിഷൻ അതാതുമാസം നൽകുന്നില്ല. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻ കോടതി ഉത്തരവുണ്ടായിട്ടും നൽകിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ മൂവായിരത്തോളം കടകൾ പൂട്ടാനുള്ള നീക്കത്തിലാണ്. പ്രശ്‌നങ്ങളിൽ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കുൾപ്പെടെ നീങ്ങും.

 റേ​ഷ​ൻ​ ​വ്യാ​പാ​രി​ക​ളു​മാ​യി ഇ​ന്ന് ​ച​ർ​ച്ച

റേ​ഷ​ൻ​ ​വ്യാ​പാ​രി​ ​സം​ഘ​ട​ന​ക​ള​ക​ളു​ടെ​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ​മ​ന്ത്രി​ ​ജി.​ആ​ർ.​അ​നി​ൽ​ ​ഇ​ന്ന് ​ച​ർ​ച്ച​ ​ന​ട​ത്തും.​ ​രാ​വി​ലെ​ 11.30​ന് ​നി​യ​മ​സ​ഭ​യി​ലെ​ ​മ​ന്ത്രി​യു​ടെ​ ​ചേ​മ്പ​റി​ലാ​ണ് ​ച​ർ​ച്ച. ക​മ്മീ​ഷ​ൻ​ ​വ​ർ​ദ്ധ​ന​വ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ​എ​ട്ട്,​ ​ഒ​മ്പ​ത് ​തീ​യ​തി​ക​ളിൽ
മു​ഴു​വ​ൻ​ ​സം​ഘ​ട​ന​ക​ളും​ ​ക​ട​യ​ട​പ്പ് ​സ​മ​ര​ത്തി​ന് ​ആ​ഹ്വാ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ച​ർ​ച്ച.​ ​വ്യ​ക്ത​മാ​യ​ ​തീ​രു​മാ​നം​ ​സ​ർ​ക്കാ​ർ​ ​അ​റി​യാ​ക്കാ​തെ​ ​സ​മ​ര​ത്തി​ൽ​ ​നി​ന്നും​ ​പി​ൻ​വാ​ങ്ങി​ല്ലെ​ന്നാ​ണ് ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ച​ത്.​ ​തി​രു​വ​ന​ന്ത​പു​രം​ ​പാ​ള​യം​ ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പ​ത്തി​ൽ​ 48​ ​മ​ണി​ക്കൂ​ർ​ ​രാ​പ്പ​ക​ൽ​ ​സ​മ​രം​ ​ന​ട​ത്താ​നാ​ണ് ​സം​യു​ക്ത​ ​റേ​ഷ​ൻ​ ​കോ​-​ഓ​ർ​ഡി​നേ​ഷ​ൻ​ ​സ​മി​തി​യു​ടെ​ ​തീ​രു​മാ​നം.​ ​എ​ട്ടി​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തു​മെ​ന്നാ​ണ്എ.​ഐ.​ടി.​യു.​സി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​കേ​ര​ള​ ​റേ​ഷ​ൻ​ ​എം​പ്ലോ​യീ​സ് ​ഫെ​‌​‌​ഡ​റേ​ഷ​ൻ​ ​അ​റി​യി​ച്ച​ത്.

Advertisement
Advertisement