പാഠ്യപദ്ധതി പരിഷ്‌കരണം ഈ മാസം മുതൽ: മന്ത്രി വി.ശിവൻകുട്ടി

Thursday 04 July 2024 12:48 AM IST

തിരുവനന്തപുരം: പ്ലസ് വൺ,പ്ലസ്ടു ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ഈ മാസം തുടങ്ങുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ആദ്യഘട്ടത്തിൽ എസ്.സി.ഇ.ആർ.ടി കേരളം തയ്യാറാക്കിയ പാഠപുസ്‌തകങ്ങളുടെ പരിഷ്‌കാരം നടക്കും. സ്‌പോർട്സ് വിദ്യാലയങ്ങൾക്കായി വിദ്യാഭ്യാസ-കായിക വകുപ്പുകൾ ചേർന്ന് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കും.

ഹയർ സെക്കൻഡറി അദ്ധ്യാപകർക്കുള്ള മൈനർ വിഷയങ്ങളിലെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ക്ലസ്റ്റർ യോഗങ്ങളിൽ അദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കണം. അടുത്ത ക്ലസ്റ്റർ യോഗം 20ന് നടക്കും. വിട്ടുനിൽക്കുന്നവർക്കായി വീണ്ടും നടത്തുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നതിന്റെ ചെലവ് അദ്ധ്യാപകർ വഹിക്കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി തയ്യാറാക്കിയ പുസ്‌തകം ഈ മാസം പ്രസിദ്ധപ്പെടുത്തും.

Advertisement
Advertisement