അനിലിനെ നാട്ടിലെത്തിക്കാൻ തീവ്രശ്രമം

Thursday 04 July 2024 2:21 AM IST

ആലപ്പുഴ: സ്വദേശി അനിലിനെ വീട്ടുകാരെ സമ്മർ‌ദ്ദത്തിലാക്കിയും നിയമ നടപടിയിലൂടെയും നാട്ടിലെത്തിക്കാൻ പൊലീസിന്റെ തീവ്രശ്രമം. കുടുംബാംഗങ്ങളെ കൂടി കേസിൽപ്പെടുത്തുമെന്ന് ഭയന്ന് അനിൽ ഇസ്രയേലിൽ നിന്ന് തിരികെ നാട്ടിലെത്തി കീഴടങ്ങുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. അനിലിനെ പിടികൂടുന്നതിനായി കോടതിയിൽ നിന്ന് വാറണ്ട് വാങ്ങി പാസ് പോർട്ട് നമ്പരും സ്പോൺസറുടെ വിലാസവും ശേഖരിച്ച് ഇന്റർപോളിന്റെ സഹായത്തോടെ കുടുക്കി നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറപ്പെടുവിക്കും.

Advertisement
Advertisement