അപേക്ഷ ക്ഷണിച്ചു

Friday 05 July 2024 12:23 AM IST

പത്തനംതിട്ട : പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് മെഡിക്കൽ, എൻജിനീയറിംഗ് കോഴ്‌സുകൾക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നൽകുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു . 2024 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ബി പ്ലസിൽ കുറയാത്ത ഗ്രേഡ് നേടിയ 2024-25 വർഷം പ്ലസ് വൺ സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്ക് അപേക്ഷിക്കാം. 22 ന് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഉയർന്നമാർക്കും കുറഞ്ഞ വരുമാനവുമുളള 10 വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുക്കുന്നത്. വിവരങ്ങൾ ജില്ലാ, ബ്ലോക്ക്, മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസുകളിൽ നിന്ന് ലഭിക്കും. ഫോൺ: 0468 2322714, 9497103370.

Advertisement
Advertisement