നീറ്റ് ക്രമക്കേട്; ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ പഠിപ്പുമുടക്കി

Friday 05 July 2024 12:00 AM IST

തിരുവനന്തപുരം : നീറ്റ് ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ വിദ്യാഭ്യാസബന്ദിന്റെ ഭാഗമായി ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സംസ്ഥാനത്ത് പഠിപ്പുമുടക്കി.

രാജ് ഭവനിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും എസ്.എഫ്.ഐ മാർച്ച് നടത്തി. സംസ്ഥാനത്ത് പഠിപ്പുമുടക്ക് പൂർണമായിരുന്നെന്ന് എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അറിയിച്ചു.

നീറ്റ് ക്രമക്കേടിലും വി.സി നിർണയത്തിനായി കേരളത്തിലെ സർവകലാശാല പ്രതിനിധികളില്ലാതെ സെർച്ച് കമ്മിറ്റിയുണ്ടാക്കിയ ഗവർണറുടെ നടപടിയിലും പ്രതിഷേധിച്ച് എസ്.എഫ്‌.ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ അദ്ധ്യക്ഷയായി. കേന്ദ്രകമ്മിറ്റി അംഗം ഇ. അഫ്സൽ സ്വാഗതം പറഞ്ഞു. രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമം സംഘർഷത്തിനിടയാക്കി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് വിദ്യാർത്ഥികൾ റോഡിലിരുന്ന് പ്രതിഷേധിച്ചു.

അറസ്റ്റിലായ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്‌ കെ. അനുശ്രീ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ. അഫ്സൽ, ഹസൻ മുബാറക്, വി. വിചിത്ര, ജില്ലാ സെക്രട്ടറി എസ്.കെ. ആദർശ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനന്ദ് എസ്. ഉഴമലയ്ക്കൽ, എസ്.എൽ. വിജയ്, എ.പി. ആനന്ദ്, എസ്‌. അഭിജിത് തുടങ്ങിയവരെ റിമാൻഡ്‌ ചെയ്‌തു.

കേ​ര​ള​ത്തി​ലേ​ക്ക് ​ബ​സ് ​നി​ര​ക്ക് ​കു​റ​ച്ച് ​ക​ർ​ണാ​ടക

തി​രു​വ​ന​ന്ത​പു​രം​:​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഒ​രു​മാ​സ​ത്തേ​ക്ക് ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​ബ​സ് ​നി​ര​ക്ക് ​കു​റ​ച്ച് ​ക​ർ​ണാ​ട​ക.​ ​ജൂ​ലാ​യ് 31​വ​രെ​ ​ക​ർ​ണാ​ട​ക​ ​ആ​ർ.​ടി.​സി​യു​ടെ​ ​കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​പ്രീ​മി​യം​ ​എ.​സി​ ​ബ​സു​ക​ളി​ലെ​ ​ടി​ക്ക​റ്റ് ​നി​ര​ക്കാ​ണ് 10​%​ ​വ​രെ​ ​കു​റ​ച്ച​ത്.​ ​ഇ​തി​ലൂ​ടെ​ ​നി​ല​വി​ലെ​ ​ടി​ക്ക​റ്റ് ​നി​ര​ക്കി​ൽ​ ​നി​ന്ന് 100​–120​ ​രൂ​പ​ ​വ​രെ​ ​കു​റ​വ് ​ല​ഭി​ക്കും.​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വ്യാ​ഴം​ ​വ​രെ​ ​അം​ബാ​രി​ ​ഉ​ത്സ​വ്,​ ​അം​ബാ​രി​ ​ഡ്രീം​ ​ക്ലാ​സ്,​ ​ഐ​രാ​വ​ത് ​ക്ല​ബ് ​ക്ലാ​സ്,​ ​ഐ​രാ​വ​ത് ​ഡ​യ​മ​ണ്ട് ​ക്ലാ​സ്,​ ​അം​ബാ​രി​ ​സ്ലീ​പ്പ​ർ,​ ​ഐ​രാ​വ​ത് ​ബ​സു​ക​ളി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​റി​സ​ർ​വേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​വ​ർ​ക്കാ​ണ് ​ഇ​ള​വു​ ​ല​ഭി​ക്കു​ക.​ ​യാ​ത്ര​ക്കാ​രു​ടെ​ ​പ്ര​തി​ക​ര​ണം​ ​മി​ക​ച്ച​താ​ണെ​ങ്കി​ൽ​ ​ആ​ഗ​സ്റ്റ് ​മാ​സ​ത്തേ​ക്കും​ ​നി​ര​ക്കി​ള​വ് ​ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന് ​ക​ർ​ണാ​ട​ക​ ​ആ​ർ.​ടി.​സി​ ​അ​റി​യി​ച്ചു.​ ​ക​ർ​ണാ​ട​ക​ ​ആ​ർ.​ടി.​സി​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​പു​തി​യ​ ​നി​ര​ക്ക് ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

വി.​സി​ ​നി​യ​മ​നം:
ഗ​വ​ർ​ണ​ർ​ക്കെ​തി​രേ
സ​ർ​ക്കാർ

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ ​ര​ണ്ടം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യു​ണ്ടാ​ക്കി​യ​തി​നെ​തി​രേ​ ​സ​ർ​ക്കാ​ർ​ ​നി​യ​മ​ ​ന​ട​പ​ടി​ക്ക്.​ ​ഉ​ത്ത​ര​വ് ​കോ​ട​തി​യി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യാ​ൻ​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന്റെ​ ​ഉ​പ​ദേ​ശം​ ​തേ​ടി.​ ​സു​പ്രീം​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​രെ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഇ​റ​ക്കി​ ​കേ​സ് ​ന​ട​ത്താ​നാ​ണ് ​നീ​ക്കം.​ ​കേ​ര​ള,​സാ​ങ്കേ​തി​കം,​ഫി​ഷ​റീ​സ്,​എം.​ജി,​കാ​ർ​ഷി​കം,​മ​ല​യാ​ളം​ ​വാ​ഴ്സി​റ്റി​ക​ളി​ലേ​ക്കാ​ണ് ​ഗ​വ​ർ​ണു​ടെ​ ​വി​ജ്ഞാ​പ​നം.​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എ​സ്.​സോ​മ​നാ​ഥ് ​ഉ​ൾ​പ്പെ​ട്ട​ ​ക​മ്മി​റ്റി​യെ​യാ​ണ് ​നി​യോ​ഗി​ച്ച​ത്.​ ​ആ​റി​ട​ത്തു​ ​കൂ​ടി​ ​വി​ജ്ഞാ​പ​ന​ത്തി​ന് ​നീ​ക്കം​ ​തു​ട​ങ്ങി​യി​ട്ടു​ണ്ട്.​ ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ 11​നു​ ​സ്ഥാ​ന​മൊ​ഴി​യു​ക​യാ​ണ്.