പി.എസ്.സി അഭിമുഖം

Friday 05 July 2024 12:00 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനസ്‌തേഷ്യോളജി (കാറ്റഗറി നമ്പർ 343/2023) തസ്തികയിലേക്ക് 10, 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546439.


കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് (കാറ്റഗറി നമ്പർ 589/2022), നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ (കാറ്റഗറി നമ്പർ 401/2022), ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 143/2023) തസ്തികയിലേക്ക് 10, 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്ത നോൺ വൊക്കേഷണൽ ടീച്ചർ തസ്തികയിലേക്കുള്ളവർ ജി.ആർ. 2 വിഭാഗവുമായും (ഫോൺ: 0471 2546294) ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തസ്തികയിലേക്കുള്ളവർ എസ്.ആർ. 2 വിഭാഗവുമായും (ഫോൺ: 0471 2546435) ബന്ധപ്പെടണം.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (കെമിസ്ട്രി) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 267/2023) തസ്തികയിലേക്ക് 12 ന് രാവിലെ 10 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.


കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ ഫീൽഡ് ഓഫീസർ (പാർട്ട് 1- ജനറൽ) (കാറ്റഗറി നമ്പർ 363/2021) തസ്തികയിലേക്ക് 12 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും. ഫോൺ: 0471 2546442.


വിശാല കൊച്ചി വികസന അതോറിറ്റിയിൽ ടൗൺ പ്ലാനിംഗ് ഓഫീസർ (പ്ലാനിംഗ്) - രണ്ടാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 423/2021) തസ്തികയിലേക്ക് 12 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 0471 2546242.

സർട്ടിഫിക്കറ്റ് പരിശോധന

ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ പഞ്ചകർമ്മ (കാറ്റഗറി നമ്പർ 631/2023) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 10 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. ഫോൺ: 0471 2546325.

Advertisement
Advertisement