ഒളിമ്പിക്സിന് 28 അംഗ ഇന്ത്യൻ അത്‌ലറ്റിക്സ് സംഘം

Thursday 04 July 2024 11:38 PM IST

ന്യൂഡൽഹി : മലയാളി താരം അബ്ദുള്ള അബൂബക്കർ, വനിതാ അത്‌ലറ്റ് ജ്യോതി യരാജി തുടങ്ങിയവർക്ക് പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ വേൾഡ് റാങ്കിംഗ് ക്വാട്ട വഴി ലോക അത്‌ലറ്റിക് ഫെഡറേഷൻ നൽകിയ അവസരം പ്രയോജനപ്പെടുത്തി ഇന്ത്യ.യോഗ്യതാ മാർക്ക് മറികടന്നവരെയും റാങ്കിംഗ് ബർത്ത് ലഭിച്ചവരെയും ഉൾപ്പെടുത്തി 28 അംഗ ടീമിനെ പാരീസ് ഒളിമ്പിക്സിന് അയയ്ക്കുമെന്ന് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചു. 11 വനിതാ താരങ്ങളും 17 പുരുഷ താരങ്ങളും അടങ്ങുന്നതാണ് ഇന്ത്യൻ സംഘം. ഇതിൽ അഞ്ച് മലയാളി പുരുഷതാരങ്ങളുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിലേതുപോലെ മലയാളി വനിതകളാരും അത്‌ലറ്റിക്സ് ടീമിൽ ഇടം പിടിച്ചിട്ടില്ല. ട്രിപ്പിൾജമ്പ് താരമായ അബ്ദുള്ള അബൂബക്കറിനെക്കൂടാതെ റിലേ താരങ്ങളായ മുഹമ്മദ് അനസ്,മുഹമ്മദ് അജ്മൽ, ഡൽഹിക്ക് വേണ്ടി മത്സരിക്കുന്ന അമോജ് ജേക്കബ്, കർണാടകയ്ക്ക് വേണ്ടി മത്സരിക്കുന്ന മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ.

പാരീസിലേക്കുള്ള ഇന്ത്യൻ അത്‌ലറ്റുകൾ

പുരുഷന്മാർ

നീരജ് ചോപ്ര,കിഷോർ ജെന (ജാവലിൻ ത്രോ), അവിനാഷ് സാബ്‌ലെ (3000 മീ. സ്റ്റീപ്പിൾ ചേസ്),മുഹമ്മദ് അനസ്,മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്, സന്തോഷ് തമിഴരശൻ, രാജേഷ് രമേഷ് (4X400 മീറ്റർ റിലേ) മിജോ ചാക്കോ കുര്യൻ (4X400 മീറ്റർ മിക്സഡ് റിലേ), അക്ഷ്ദീപ് സിംഗ്, വികാസ് സിംഗ്,പരംജീത് (20 കി.മീ റേസ് വാക്ക് ),സുരാജ് പൻവാർ ( റേസ് വാക്ക് മിക്സഡ് മാരത്തോൺ) , അബ്ദുള്ള അബൂബേക്കർ, പ്രവീൺ ചിത്രവേൽ ( ട്രിപ്പിൾ ജമ്പ്), തജീന്ദർപാൽ സിംഗ് ടൂർ(ഷോട്ട്പുട്ട്), സർവേഷ് കുശാരെ(ഹൈജമ്പ്).

വനിതകൾ

കിരൺ പഹൽ (400 മീ. ),പരുൾ ചൗധരി (3000 മീ. സ്റ്റീപ്പിൾ ചേസ്), പ്രിയങ്ക ഗോസ്വാമി (20 കി.മീ റേസ് വാക്ക് ), ജ്യോതിക,ശുഭ വെങ്കിടേശൻ, വിദ്യ രാംരാജ്, പൂവമ്മ (4X400 മീറ്റർ ), പ്രാചി (4X400 മീറ്റർ മിക്സഡ് റിലേ), ജ്യോതി യരാജി (110 മീ.ഹർഡിൽസ്), ആഭ കത്വ( ഷോട്ട്പുട്ട്), അന്നു റാണി ( ജാവലിൻ ത്രോ),

Advertisement
Advertisement