ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെ കെ.സുധാകരൻ സന്ദർശിച്ചു

Friday 05 July 2024 2:20 AM IST

തിരുവനന്തപുരം: ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി സന്ദർശിച്ചു. വെള്ളയമ്പലം ബിഷപ്പ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. തീരദേശമേഖലയിലെ പ്രശ്നങ്ങളും മത്സ്യത്തൊഴിലാളികൾ അഭിമുഖീകരിക്കുന്ന ദുരിതങ്ങളും ചർച്ചാവിഷയമായി. പാർലമെന്റിൽ ഈ വിഷയം ഉന്നയിക്കുമെന്നും പ്രശ്നപരിഹാരത്തിനായി സാദ്ധ്യമായ എല്ലാ ഇടപെടലുകളും നടത്തുമെന്നും കെ.സുധാകരൻ ഉറപ്പുനൽകി. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം എം.ലിജുവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Advertisement
Advertisement